ന്യൂഡൽഹി: ഞായറാഴ്ച നടന്ന കോൺഗ്രസ് പ്രവർത്തക സമിതിയുടെ യോഗത്തിലെടുത്ത തീരുമാനം കോൺഗ്രസ് പ്രവർത്തകരെ അമ്പരപ്പിക്കുന്നതാണ്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ഗാന്ധി കുടുംബം. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ല. മൂവരും നോമിനേഷൻ നൽകില്ല. മത്സരിക്കാനില്ലെന്ന് ഇവർ അറിയിച്ചതായി എ.ഐ.സി.സി വ്യക്തമാക്കി.
കോൺഗ്രസ് നേതാക്കൾ മെലോഡ്രാമ ഇഷ്ടപ്പെടുന്നുവെന്ന കാര്യത്തിൽ സംശയമില്ല. പ്രത്യേകിച്ചും ഗാന്ധിമാർ. 2004ൽ സോണിയ ഗാന്ധി പ്രധാനമന്ത്രിയാകാൻ വിസമ്മതിച്ചത് ആണ് ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയ ഓർത്തെടുക്കുന്നത്. കണ്ണീരൊഴുക്കിയ രേണുക ചൗധരി മുതിർന്ന നടൻ ഗോവിന്ദയെ കണ്ടു. തങ്ങളെ അനാഥരാക്കരുതെന്ന് ചൗധരി അഭ്യർത്ഥിച്ചതായി ഗോവിന്ദ സോണിയ ഗാന്ധിയെ അറിയിച്ചു.
2013-ൽ ജയ്പൂരിൽ നടന്ന എ.ഐ.സി.സി സമ്മേളനത്തിൽ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം മെലോഡ്രാമയിലെ മറ്റൊരു ചാപ്റ്റർ ആണ്. കഴിഞ്ഞ ദിവസം വൈകുന്നേരം അമ്മ തന്നെ കാണാൻ വന്നുവെന്ന രാഹുൽ ഗാന്ധിയുടെ വികാരഭരിതമായ പ്രസംഗം, കോൺഗ്രസ് നേതാക്കളുടെ കരച്ചിലും നിലവിളിയും ബിർള ഓഡിറ്റോറിയത്തെ മുക്കി. അന്നത്തെ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് കണ്ണീർ തുടയ്ക്കാൻ രാഹുലിന്റെ തൂവാല കടം വാങ്ങി. സംസാരിക്കാൻ എഴുന്നേറ്റ ജനാർദൻ ദ്വിവേദി രാഹുലിനെ ‘ഏകലവ്യ’ എന്ന് വിളിച്ചു. അശോക് ഗെലോട്ട് പലപ്പോഴും കണ്ണുനീർ തുടച്ചു.
ഒൻപത് വർഷങ്ങൾക്ക് ശേഷം, ഞായറാഴ്ച നടന്ന CWC മീറ്റിങ് മെലോഡ്രാമ ഷോയുടെ അവസാനമായിരുന്നു എന്ന് വേണമെങ്കിൽ പറയാം. രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് അഞ്ച് പേജുള്ള രാജിക്കത്ത് നൽകിയ ശേഷം, തലമൂത്ത കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാർട്ടി വിട്ടത് ‘ഗാന്ധി കുടുംബ’ത്തിന് ക്ഷീണമായി. ആസാദ് ഉന്നയിച്ച പ്രശ്നങ്ങളെല്ലാം വളരെ പ്രസക്തമാണ്. ഒരു മണ്ണിന്റെ മകൻ പതിറ്റാണ്ടുകളായി കേന്ദ്രത്തിലെ പാർട്ടിയിലും പാർട്ടി നേതൃത്വത്തിലുള്ള സർക്കാരുകളിലും ഇത്രയും ഉയർന്ന പദവികൾ വഹിച്ചപ്പോൾ ജമ്മു കശ്മീരിൽ മാത്രം കോൺഗ്രസ് എങ്ങനെ അപ്രസക്തമായി എന്നത് മാത്രമാണ് അദ്ദേഹം തന്റെ കത്തിൽ വിശദീകരിക്കാതിരുന്നത്.
എന്തായാലും, വീണ്ടും കോൺഗ്രസ് അധ്യക്ഷനാകാൻ രാഹുൽ ഗാന്ധിയും സഹോദരിയും അമ്മയും വിമുഖത കാണിക്കുന്നുവന്നതാണ് പാർട്ടിയിലെ പ്രധാന ചർച്ചാ വിഷയം. ഗാന്ധി കുടുംബത്തിന്റെ ‘ത്യാഗം’ സംബന്ധിച്ച ചർച്ചകളും പുകഴ്ത്തലുകളുമായിരിക്കും ഇനിയെങ്ങും. അശോക് ഗെലോട്ട് പാർട്ടിയുടെ കടിഞ്ഞാൺ ഏറ്റെടുക്കണമെന്ന് സോണിയ ഗാന്ധി ആഗ്രഹിക്കുന്നുവെന്ന അഭ്യൂഹങ്ങളും ഇതിനിടെ പ്രചരിക്കുന്നു. CWC യോഗത്തിൽ ഗാന്ധിമാർ മൗനം പാലിച്ചിരുന്നു. ഈ മൗനം പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാൻ കാരണമായതോടെയാണ് ഗാന്ധിമാർ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും, നോമിനേഷൻ നൽകുന്നില്ലെന്നും വ്യക്തമാക്കിയതെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
പാർട്ടി കേഡർമാരുടെയും നേതാക്കളുടെയും കടുത്ത സമ്മർദത്തിൽ അദ്ദേഹം വീണ്ടും അധികാര കസേരയിൽ ഇരിക്കുമോയെന്ന ചോദ്യങ്ങൾക്കിടെയാണ് മത്സരിക്കാനില്ലെന്ന പ്രഖ്യാപനം വന്നത്. ആസാദിന്റെ രാജിക്കത്തിനോട് അണികൾ നിശബ്ദമായി പ്രതികരിച്ചു. ഒരാൾ പോലും പ്രതികരിച്ച് കണ്ടില്ല. ഏറ്റവും പുതിയ മെമ്പർഷിപ്പ് ഡ്രൈവിൽ പാർട്ടി ചേർത്ത 5.6 കോടി പുതിയ അംഗങ്ങൾ എവിടെ? കഴിഞ്ഞ മാസം സോണിയയ്‌ക്കെതിരെ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിനും രാഹുൽ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ചോദ്യം ചെയ്‌തതിനും പ്രകഭോഭങ്ങളൊന്നും ഉണ്ടായില്ല. ഡൽഹി നഗരത്തിലെ ഗതാഗതം സുഗമമായി തുടർന്നപ്പോൾ, കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും അണിനിരത്തി തലസ്ഥാന നഗരിയിലെ ഒരു റോഡ് മാത്രമാണ് ഉപരോധിച്ചത്.
എങ്കിലും ഗാന്ധി കുടുംബം പ്രതീക്ഷ കൈവിടുന്നില്ല. ഗുലാം നബി ആസാദും പൃഥ്വിരാജ് ചവാനും വിശ്വസിക്കുന്നതുപോലെ ഗാന്ധിമാർ ഒരു ‘പാവ അധ്യക്ഷനെ’ ആഗ്രഹിക്കുന്നു. രാഹുൽ ഗാന്ധിക്ക് സീറ്റ് ഊഷ്മളമായി നിലനിർത്താൻ ഗാന്ധി കുടുംബം ആരെയാണ് വിശ്വസ്തനായി കാണേണ്ടത്? ഗാന്ധി കുടുംബത്തിന്റെ നേതൃത്വത്തിലല്ലാത്ത കോൺഗ്രസിന് പുനർജ്ജന്മം ഉണ്ടാകുമോയെന്ന പരീക്ഷണത്തിനും ഈ മാറി നിൽക്കൽ വഴി തെളിക്കും. ഗാന്ധി കുടുംബമില്ലാതെ കോൺഗ്രസ് ഇല്ലെന്ന സത്യത്തിലേക്ക് കാലവും സമയവും സഞ്ചരിച്ചാൽ രാഹുൽ ഗാന്ധിക്ക് അജയ്യനായി തിരിച്ച് വരാം, ഒരു മടങ്ങിപ്പോക്ക് ഇല്ലാത്ത തലപ്പത്തേക്ക്.
Also Read:ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് കയറ്റുമതി ചെയ്തത് 40,000 മെട്രിക്ക് ടണ്‍ ഗോതമ്പും അവശ്യ മരുന്നുകളും
മറിച്ചാണെങ്കിൽ, ഗാന്ധി ഇല്ലാത്ത കോൺഗ്രസിന് കളം നിറഞ്ഞ് കളിക്കാനായാൽ അത് രാഹുലിന് കോൺഗ്രസിന്റെ തലപ്പത്തേക്കുള്ള തിരിച്ചുവരവ് ഏറെ ദുഷ്കരമാക്കും. അധ്യക്ഷസ്ഥാനത്ത് തങ്ങളുടെ അഭാവത്തിൽ പാർട്ടിയുടെ തുടർച്ചയായ തകർച്ചയെക്കുറിച്ച് ബോധ്യപ്പെട്ടാൽ മാത്രമേ അവർ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയുള്ളൂ എന്ന രാഷ്ട്രീയ നിരീക്ഷകരുടെ വിശകലനങ്ങൾ ചർച്ചയാകുന്നതിനിടെയാണ് ‘ഗാന്ധി കുടുംബ’ത്തിന്റെ പ്രഖ്യാപനം.
രാഹുൽ ഗാന്ധി വീണ്ടും കോൺഗ്രസ് അധ്യക്ഷനാകുന്നത് തടയാൻ ആർക്കും കഴിയില്ല. എന്നാൽ ഈ ഓപ്ഷന് മറ്റ് പോരായ്മകളുണ്ട്. 2014 മുതൽ നടന്ന 50 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ 7 എണ്ണത്തിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്. അതേ കാലയളവിൽ, ഭരിച്ചിരുന്ന 13 സംസ്ഥാനങ്ങളിൽ ഒന്നിൽ മാത്രമാണ് പാർട്ടിക്ക് അധികാരം നിലനിർത്താനായത്. നേതൃസ്ഥാനത്ത് തിരിച്ചെത്തിയാൽ ഈ തോൽവിക്ക് തിരിച്ചടിയുണ്ടാകുമെന്ന് രാഹുൽ ഗാന്ധിക്ക് ബോധ്യപ്പെട്ടിരിക്കണം. കാരണം, അത് തുടർന്നാൽ, പല ഗുലാം നബി ആസാദുകളും ഇടയ്ക്കിടെ കലാപവുമായി തല ഉയർത്തും, പ്രത്യേകിച്ച് ഓരോ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷവും. കോൺഗ്രസിന്റെ കാൽപ്പാടുകൾ കൂടുതൽ കൂടുതൽ ചുരുങ്ങും.
Post Your Comments