ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന് വീണ്ടും സഹായവുമായി ഇന്ത്യ. അഫ്ഗാനിസ്ഥാനിലേക്ക് 40,000 മെട്രിക് ടണ്‍ ഗോതമ്പും അവശ്യ മരുന്നുകളും ഇന്ത്യ അയച്ചു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍, ഐക്യരാഷ്ട്രസഭയിലെ രാജ്യത്തിന്റെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് അഫ്ഗാന്‍ ജനതയുമായുള്ള ചരിത്രപരവും നാഗരികവുമായ ബന്ധങ്ങള്‍ എടുത്തു പറഞ്ഞ് ഇക്കാര്യങ്ങള്‍ അറിയിച്ചത്
Read Also: ഗൗതം അദാനി ലോകത്തിലെ മൂന്നാമത്തെ വലിയ ധനികനായ ആദ്യ ഏഷ്യക്കാരന്‍
‘അയല്‍രാജ്യവും, ദീര്‍ഘകാല പങ്കാളിയുമായ അഫ്ഗാനിസ്ഥാന്റെ സുരക്ഷയും, സ്ഥിരതയും ഉറപ്പുവരുത്തുന്നതിനായുള്ള എല്ലാ നടപടികളും ഇന്ത്യ കൈക്കൊണ്ടിട്ടുണ്ട്. അഫ്ഗാന്‍ ജനതയുമായി ഇന്ത്യയുടെ ചരിത്രവും സംസ്‌കാരവും ബന്ധപ്പെട്ടു കിടക്കുന്നു. അഫ്ഗാന് സഹായമെന്ന നിലയില്‍ മരുന്നുകളും, ഭക്ഷ്യസാധനങ്ങളും ഇന്ത്യ കയറ്റുമതി ചെയ്തിട്ടുണ്ട്. അഫ്ഗാന്‍ ജനങ്ങളുടെ ആവശ്യം പരിഗണിച്ചും, യുഎന്നിന്റെ അഭ്യര്‍ത്ഥന മാനിച്ചും നിരവധി സഹായങ്ങളാണ് ഇന്ത്യ നല്‍കിയത്. 32 ടണ്ണോളം മരുന്നുകളും, ഉപകരണങ്ങളും കയറ്റുമതി ചെയ്തു’, രുചിര കാംമ്പോജി അറിയിച്ചു.
Post Your Comments