KeralaLatest NewsNewsBusiness

ശക്തമായ തിരിച്ചുവരവിലേക്ക് സിയാൽ

സെപ്തംബർ 26ന് നിക്ഷേപകരുടെ വാർഷിക പൊതുയോഗവും നടത്താൻ സിയാൽ തീരുമാനിച്ചിട്ടുണ്ട്

കോവിഡ് പ്രതിസന്ധികളിൽ നിന്നും ശക്തമായ തിരിച്ചുവരവിനൊരുങ്ങി കൊച്ചി വിമാനത്താവളം ലിമിറ്റഡ്. കോവിഡ് മഹാമാരി കാലയളവിൽ വ്യോമയാന മേഖല കനത്ത തിരിച്ചടി നേരിട്ടിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, 2021-22 സാമ്പത്തിക വർഷത്തിൽ 37.68 കോടി രൂപയുടെ ലാഭമാണ് നേടിയത്. നികുതിക്ക് മുൻപുള്ള ലാഭമാണിത്. അതേസമയം, സിയാലിന്റെ മൊത്ത വരുമാനം 418.69 കോടി രൂപയാണ്.

2020-21 സാമ്പത്തിക വർഷത്തിൽ 252.71 കോടി രൂപയുടെ വാർഷിക വരുമാനം മാത്രമാണ് സിയാലിന് കൈവരിക്കാൻ സാധിച്ചിരുന്നത്. കൂടാതെ, അക്കാലയളവിൽ 87.21 കോടി രൂപയുടെ നഷ്ടവും സിയാൽ നേരിട്ടിരുന്നു. ഈ പ്രതിസന്ധികളെ അതിജീവിച്ച് കൊണ്ടാണ് ഇത്തവണ സിയാൽ മുന്നേറിയത്. കോവിഡ് കാലയളവിൽ യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞതാണ് വരുമാനത്തിൽ ഇടിവ് ഉണ്ടാകാൻ കാരണമായത്.

Also Read: ബ്രെയിൻ സ്റ്റിമുലേഷന് ഫിംഗർ എക്സർസൈസ് ക്യാമ്പയിനുമായി ദുൽഖർ സൽമാൻ; ഉദ്ഘാടനം നിർവ്വഹിച്ച് സണ്ണി വെയ്ൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗമാണ് സിയാലിന്റെ 2021-22 സാമ്പത്തിക വർഷത്തെ വരവ്, ചിലവ് കണക്കുകൾ അംഗീകരിച്ചത്. ഡയറക്ടർ ബോർഡ് യോഗത്തിന് പുറമേ, സെപ്തംബർ 26ന് നിക്ഷേപകരുടെ വാർഷിക പൊതുയോഗവും നടത്താൻ സിയാൽ തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button