നെയ്യാറ്റിന്‍കര: ആഡംബര ബസില്‍ മതിയായ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച എഴുപത് ലക്ഷം രൂപയുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. മധുര സ്വദേശി ഫൈസലാ (39)ണ് അറസ്റ്റിലായത്.
ഇന്നലെ രാവിലെ ആറേകാലോടെ അമരവിള എക്സൈസ് ചെക്പോസ്റ്റിലായിരുന്നു സംഭവം. ഓണം സ്പെഷല്‍ ഡ്രൈവ് ആരംഭിച്ചതിനാല്‍ ചെക് പോസ്റ്റ് വഴി കടന്നുപോകുന്ന വാഹനങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. മധുരയില്‍ നിന്ന് എത്തിയ ആഡംബര ബസ് പരിശോധിച്ചപ്പോഴാണ് അനധികൃത പണം കണ്ടെത്തിയത്.
Read Also : ദിവസേന കുരുമുളക് കഴിക്കൂ, ആരോഗ്യ ഗുണങ്ങൾ ഇതാണ്
ഫൈസലിന്റെ കൈയില്‍ നിന്നും രണ്ട് മൊബൈല്‍ ഫോണുകളും എക്സൈസ് പിടിച്ചെടുത്തു. എക്സൈസ് സിഐ സന്തോഷ് കുമാർ, ഇൻസ്പെക്ടർ സഹീർഷ, പ്രിവന്റീവ് ഓഫീസർ റെജികുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, പ്രവീൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments