NewsHealth & Fitness

ദിവസേന കുരുമുളക് കഴിക്കൂ, ആരോഗ്യ ഗുണങ്ങൾ ഇതാണ്

പ്രമേഹം ഉള്ളവർ രാവിലെ എഴുന്നേറ്റതിന് ശേഷം വെറും വയറ്റിൽ കുരുമുളക് ചവയ്ക്കുന്നത് നല്ലതാണ്

ഇന്ത്യൻ ഭക്ഷ്യ വിഭവങ്ങളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് കുരുമുളക്. ഭക്ഷണങ്ങൾക്ക് രുചി പകരുന്നതിന് പുറമേ, കുരുമുളക് കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് ഒട്ടനവധി ഗുണങ്ങളാണ് ലഭിക്കുന്നത്. ആന്റി ഓക്സിഡന്റുകളുടെ കലവറയായ കുരുമുളക് രോഗ പ്രതിരോധത്തിന് ഏറെ നല്ലതാണ്. കുരുമുളകിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് പരിചയപ്പെടാം.

ചുമയ്ക്കും ജലദോഷത്തിനും ഏറെ ഫലപ്രദമാണ് കുരുമുളക്. ശരീരത്തിലെ വിഷ വസ്തുക്കളെ ഇല്ലാതാക്കി ദഹനം മെച്ചപ്പെടുത്താനുള്ള പ്രത്യേക കഴിവും കുരുമുളകിന് ഉണ്ട്. പൊണ്ണത്തടി കുറയാൻ ഉപയോഗപ്രദമായ കുരുമുളക് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നു.

Also Read: പി​​ക്ക​​പ്പ് വാ​​ൻ ബൈ​​ക്കി​​ലി​​ടി​​ച്ച് അപകടം : ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്ക്

പ്രമേഹം ഉള്ളവർ രാവിലെ എഴുന്നേറ്റതിന് ശേഷം വെറും വയറ്റിൽ കുരുമുളക് ചവയ്ക്കുന്നത് നല്ലതാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കാനും ഒരു ടീസ്പൂൺ മഞ്ഞളിലേക്ക് കുരുമുളകും തേനും ചേർത്ത് കഴിക്കാവുന്നതാണ്. കൂടാതെ, മാനസികാരോഗ്യം നിലനിർത്താൻ ഉറങ്ങുന്നതിന് മുൻപ് ഒരു ടീസ്പൂൺ പശുവിൻ നെയ്യിൽ കുരുമുളക് മിക്സ് ചെയ്ത് കഴിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button