തിരുവനന്തപുരം: 16 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി പിടിയിൽ. വർക്കല അയിരൂർ വില്ലേജിൽ കിഴക്കേപ്പുറം ഈ പി കോളനിയിൽ ചരുവിള വീട്ടിൽ ചപ്പു എന്ന് വിളിക്കുന്ന ആഷിഖ് (24)ആണ് പൊലീസ് പിടിയിലായത്.
വർക്കല അയിരൂരിൽ ഇക്കഴിഞ്ഞ ജനുവരി മാസമാണ് സംഭവം. 16കാരിയെ പ്രണയം നടിച്ച് പ്രതി പല തവണ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. തുടർന്ന്, വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also : പത്തനംതിട്ടയിൽ ഓഫീസിലെത്തിയ സ്ത്രീയെ വെട്ടി , നില ഗുരുതരം : പ്രതിയെ പോസ്റ്റിൽ കെട്ടിയിട്ട് നാട്ടുകാർ
ജില്ലാ പൊലീസ് മേധാവി ഡി ശിൽപ്പ ഐപിഎസിന്‍റെ നിർദ്ദേശാനുസരണം വർക്കല ഡിവൈഎസ്പി നിയാസിന്‍റെ നേതൃത്വത്തിൽ വർക്കല എസ്എച്ച്ഓ സനോജ് അന്വേഷിക്കുന്ന കേസിൽ സബ് ഇൻസ്പെക്ടർ രാഹുൽ പി ആർ, അസ്സി. സബ് ഇൻസ്പെക്ടർമാരായ ഷാനവാസ്, ലിജോ ടോം ജോസ്, എസ്സ്സിപിഓമാരായ ഹേമ, ഷിജു, ഷൈജു, സിപിഓമാരായ പ്രശാന്തകുമാരൻ, ഷജീർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments