പത്തനംതിട്ട: നഗരത്തിൽ സ്ത്രീക്ക് വെട്ടേറ്റു. വെട്ടിയ പ്രതിയെ പിടികൂടിയ നാട്ടുകാർ പോസ്റ്റിൽ കെട്ടിയിട്ടു. ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇന്ന് പത്തരയോടെയാണ് സംഭവം. പരുക്കേറ്റ സ്ത്രീ ജോലി ചെയ്യുന്ന ഓഫീസിനകത്തേക്ക് പ്രവേശിച്ച പ്രതി അകത്തുണ്ടായിരുന്ന സ്ത്രീയെ വെട്ടിപരുക്കേല്‍പ്പിക്കുകയായിരുന്നു.
പ്രതി രാവിലെ തന്നെ ഓഫീസിനടുത്ത് എത്തിയിരുന്നു. പിന്നീട് ഈ സ്ത്രീ എത്തിയപ്പോള്‍ അവരോട് സംസാരിച്ചിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. സ്ത്രീ ഓഫീസിനകത്തേക്ക് കടന്നപ്പോള്‍ തൊട്ടുപിന്നാലെ പ്രതിയും കയറി വെട്ടിപരുക്കേൽപ്പിക്കുകയായിരുന്നു. വെട്ടേറ്റ സ്ത്രീ ഓഫീസിന് പുറത്തേക്ക് ഓടി. പുറത്തെത്തിയ പ്രതി സ്ത്രീയുടെ കഴുത്തിനും കയ്യിലുമായി ഗുരുതരമായി വെട്ടിപരുക്കേല്‍പ്പിച്ചു.
പിന്നീട് സ്കൂട്ടറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു. ബഹളം കേട്ട് സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ എത്തി പ്രതിയുടെ കെട്ടഴിച്ച് സ്റ്റേഷനിലേക്ക് മാറ്റി.അതേസമയം, പ്രതിയുടെ പേരൊ സ്ത്രീയുടെ പേരൊ മറ്റ് വിശദാംശങ്ങളൊ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments