KottayamKeralaNattuvarthaLatest NewsNews

റോഡരികിലെ വെള്ളക്കെട്ടിൽ ഒലിച്ചു പോയ ആറാംക്ലാസുകാരിയെ നാട്ടുകാർ രക്ഷപ്പെടുത്തി: അപകടം മീനച്ചാലറിന് സമീപം

കോട്ടയം: റോഡരികിലെ വെള്ളക്കെട്ടിൽ ഒലിച്ചു പോയ ആറാംക്ലാസുകാരിയെ നാട്ടുകാർ രക്ഷപ്പെടുത്തി. പൂഞ്ഞാർ പനച്ചിപ്പാറയിൽ വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. കൂട്ടുകാർ നോക്കിനിൽക്കെയാണ് സ്കൂൾ വിട്ടു വന്ന പെൺകുട്ടി റോഡരികിലെ വെള്ളക്കെട്ടിൽ ഒലിച്ചു പോയത്. പൂഞ്ഞാർ എസ്.എം.വി. സ്കൂളിലെ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ തണ്ണിപ്പാറ ചെറിയിടത്തിൽ സന്തോഷിന്റെ മകൾ കാവ്യാമോൾ എസ് ആണ് അപകടത്തിൽപെട്ടത്.

പനച്ചിപ്പാറ എസ്.എം.വി. സ്കൂളിന് മുൻ ഭാഗത്ത്‌ റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ടിലായിരുന്നു അപകടം സംഭവിച്ചത്. സുഹൃത്തിനൊപ്പം നടന്നു പോകുന്നതിനിടെയായിരുന്നു അപകടം. അമ്പത് മീറ്ററോളം ഒഴുകിയ കുട്ടിയെ സഹകരണ ബാങ്കിന് സമീപം റോഡിന്റെ അടിയിലൂടെയുള്ള കലുങ്കിനുള്ളിൽ പതിക്കുന്നതിന് തൊട്ടുമുൻപ്, നാട്ടുകാർ രക്ഷപ്പെടുത്തിയതിനാൽ വൻ അപകടം ഒഴിവായി. ഇവിടെ നിന്നും മീനച്ചിലാറ്റിലേക്ക് കേവലം 25 മീറ്റർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പ്രാഥമിക ചികിത്സ നൽകിയ ശേഷം കുട്ടിയെ വീട്ടിലെത്തിച്ചു.

 

shortlink

Post Your Comments


Back to top button