
കോട്ടയം: ആറ്റിൽ ചാടിയ ആളെ രക്ഷപ്പെടുത്തി. എറണാകുളം വല്യമറ്റം കിഷോര്‍ (53) ആണ് പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടിയത്.
കുമാരനല്ലൂര്‍ നീലിമംഗലം പാലത്തില്‍ ഇന്നലെ രാവിലെ 11.45 നാണ് സംഭവം. എംസി റോഡിലൂടെ എത്തിയ ഇയാള്‍ പാലത്തിന്റെ കൈവരിയില്‍ കയറിനിന്ന ശേഷം ആറ്റിലേയ്ക്ക് ചാടുകയായിരുന്നു.
Read Also : ഏജീസ് ഫെഡറൽ ഇൻഷുറൻസ്: ഏറ്റവും പുതിയ അഷ്വേർഡ് ഇൻകം പ്ലാനുകൾ അവതരിപ്പിച്ചു
പ്രദേശത്തുണ്ടായിരുന്ന നാട്ടുകാർ പോയ ശേഷമാണ് ഇയാള്‍ വെള്ളത്തിലേയ്ക്ക് ചാടിയത്. നീന്തലറിയാവുന്ന കിഷോര്‍ ആറ്റിലൂടെ നീന്തി ചെമ്മനംപടി ഭാഗത്തെത്തി. ആറിന്റെ തീരത്തു നിന്നിരുന്ന യുവാക്കളാണ് വെള്ളത്തിലൂടെ ഒഴുകി വരുന്നയാളെ കണ്ട് കരയ്ക്ക് കയറ്റിയത്.
തുടര്‍ന്ന്, ഗാന്ധിനഗര്‍ പൊലീസില്‍ വിവരം അറിയിച്ചു. ഇയാളിപ്പോൾ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments