റിയാദ്: സൗദി അറേബ്യയിൽ വിദ്യാലയങ്ങളിൽ ശീതള പാനീയങ്ങൾക്ക് വിലക്കേർപ്പെടുത്തി. സൗദി വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വക്താവ് ഇബ്തിസാം അൽ ഷെഹ്റിയെ ഉദ്ധരിച്ച് സൗദി മാദ്ധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സൗദി വിദ്യാഭ്യസ മന്ത്രാലയം ഏർപ്പെടുത്തിയിട്ടുള്ള ആരോഗ്യ സുരക്ഷാ നിബന്ധനകൾക്ക് വിധേയമായാണ് നടപടി. രാജ്യത്തെ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് മന്ത്രാലയം നിഷ്‌കർഷിച്ചിട്ടുള്ള പോഷകാഹാരങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് നടപടിയെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.
തീരുമാനം നടപ്പിലാക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ സ്‌കൂളുകളിൽ പരിശോധന കർശനമാക്കാനും അധികൃതർ തീരുമാനിച്ചു.
Post Your Comments