ദുംക: ജാർഖണ്ഡിലെ ദുംക ജില്ലയിൽ പന്ത്രണ്ടാം ക്ലാസുകാരിയായ ഹിന്ദു പെൺകുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തി. പ്രതി ഷാരൂഖ് ഹുസൈനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ നാളുകളായി പെൺകുട്ടിയുടെ പുറകെ നടന്നു ഭീഷണിപ്പെടുത്തുകയും പ്രണയാഭ്യർത്ഥന നടത്തുകയുമായിരുന്നു. ശല്യം സഹിക്കാതായപ്പോൾ പെൺകുട്ടി പ്രണയാഭ്യർത്ഥന നിരസിക്കുകയും തന്റെ പിന്നാലെ നടക്കരുതെന്ന് താക്കീത് നൽകുകയും വീട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തു.
പ്രണയം നിരസിച്ചതിൽ കലിപൂണ്ട ഇയാൾ പന്ത്രണ്ടാം ക്ലാസുകാരിയായ അങ്കിത കുമാരിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ദുംകയിലെ ഫൂലോ ജനോ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. സംഭവത്തിൽ ഷാരൂഖിനെ കൂടാതെ ചോട്ടു ഖാൻ എന്ന ഒരാളെയും പോലീസ് അറസ്റ്റ് ചെയ്തു. ഇയാളാണ് പ്രതിക്ക് പെട്രോൾ വാങ്ങി നൽകിയത്. സംഭവത്തിന് ശേഷം വൻ പ്രതിഷേധങ്ങൾ നടക്കുകയും നൂറ് കണക്കിന് ആളുകൾ തടിച്ചു കൂടുകയും ചെയ്തു. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് 144 പ്രഖ്യാപിച്ചു.
പെൺകുട്ടിയുടെ കൊലപാതകത്തിന് ഉത്തരവാദിയായ ഷാരൂഖിനെ ഉടനടി പിടികൂടിയെന്ന് ദുംക പോലീസ് സൂപ്രണ്ട് അംബർ ലക്ഡ അറിയിച്ചു. എന്നാൽ, സംസ്ഥാനത്ത് നടന്ന ക്രൂരമായ കൊലപാതകത്തിൽ വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ കൈക്കൊള്ളുമെന്ന് ആരോഗ്യ മന്ത്രി ബന്ന ഗുപ്ത അറിയിച്ചു.
Post Your Comments