കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കാനാകില്ലെന്ന് ഹൈക്കോടതി. ക്രമസമാധാനം തകര്‍ക്കാന്‍ അനുവദിക്കില്ല. സമരം സമാധാനപരമായി നടത്തണമെന്നും ഹൈക്കോടതി പറഞ്ഞു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു പരാമര്‍ശം. ജസ്റ്റിസ് അനു ശിവരാമനാണ് ഹര്‍ജി പരിഗണിച്ചത്.
നിര്‍മ്മാണ പ്രവര്‍ത്തനം തടസപ്പെടുത്തി സമരം പാടില്ലെന്നും കോടതി നിര്‍ദേശമുണ്ട്. പൊലീസ് ക്രമസമാധാനം ഉറപ്പാക്കുന്നില്ലെന്നും സമരക്കാര്‍ക്കൊപ്പമാണെന്നും അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് പദ്ധതിക്കെതിരെ പ്രതിഷേധം നടത്താമെന്ന് പറഞ്ഞ കോടതി, പദ്ധതി തടസപ്പെടുത്തരുതെന്നും നിര്‍ദ്ദേശിച്ചു.
പരാതി ഉചിതമായ സ്ഥലത്ത് ഉന്നയിക്കണം. പ്രതിഷേധം നിയമത്തിന്റെ പരിധിയില്‍ നിന്നാകണമെന്നും കോടതി പറഞ്ഞു. ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും. അതേസമയം ഈ ഹർജിയിൽ കക്ഷി ചേരാൻ ലത്തീൻ സഭയും അപേക്ഷ നൽകിയിട്ടുണ്ട്.
Post Your Comments