ഉപയോക്താക്കൾക്ക് വമ്പൻ ദീപാവലി സമ്മാനം നൽകാൻ ഒരുങ്ങുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാവായ റിലയൻസ് ജിയോ. ദീപാവലിയോടെ മെട്രോ നഗരങ്ങളിൽ 5ജി സേവനം ഉറപ്പുവരുത്തുമെന്നാണ് അംബാനി വ്യക്തമാക്കിയിട്ടുള്ളത്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 45-ാമത് വാർഷിക പൊതുയോഗത്തിലാണ് മുകേഷ് അംബാനി 5ജി സേവനങ്ങളെക്കുറിച്ചുള്ള നിർണായക പ്രഖ്യാപനങ്ങൾ നടത്തിയത്.
റിപ്പോർട്ടുകൾ പ്രകാരം, ആദ്യ ഘട്ടത്തിൽ മെട്രോ നഗരങ്ങളായ ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നീ നഗരങ്ങളിലാണ് ദീപാവലിക്ക് 5ജി എത്തുക. കൂടാതെ, ഡിസംബർ 23 ഓടെ രാജ്യത്തെ എല്ലാ നഗരങ്ങളിലും 5ജി ഉറപ്പുവരുത്താനാണ് റിലയൻസ് പദ്ധതിയിടുന്നത്. ജൂലൈയിൽ നടന്ന 5ജി സ്പെക്ട്രം ലേലത്തിൽ 24,740 മെഗാഹെട്സാണ് റിലയൻസ് ജിയോ ഇൻഫോകോം സ്വന്തമാക്കിയത്.
ഇത്തവണ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് വാർഷിക പൊതുയോഗം നടക്കുന്നത്. തുടർച്ചയായ മൂന്നാം തവണയാണ് വീഡിയോ കോൺഫറൻസിംഗ് മുഖാന്തരം വാർഷിക പൊതുയോഗം സംഘടിപ്പിക്കുന്നത്. അംബാനിയുടെ മക്കളായ ഇഷ, ആകാശ്, അനന്ത് എന്നിവർ ബിസിനസിന്റെ തലപ്പത്തേക്ക് എത്തിയിട്ടുണ്ട്.
Post Your Comments