രക്തം ഉണ്ടാവാന്‍ ഇത്രയേറെ ഫലപ്രദമായ മറ്റൊരു പഴം ഇല്ലെന്നു തന്നെ പറയാം. ഹൃദയരോഗങ്ങളും ചില ക്യാന്‍സറുകളും തടയാന്‍ വേണ്ട പോഷകങ്ങള്‍ വരെ മാതളജ്യൂസിലുടെ ലഭിക്കുമെന്ന് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.
മാതളത്തിന്റെ ജ്യൂസ് രക്തത്തിലെ ഓക്സിജന്റെ അളവ് വര്‍ദ്ധിപ്പിക്കാനും കൊഴുപ്പ് അകറ്റാനും സഹായിക്കുന്നു. ഫ്രീ റാഡിക്കലുകളെ തടയുന്നതിനും മാതള ജ്യൂസ് നല്ലതാണ്. രക്തത്തില്‍ ഓക്സിജന്റെ അളവ് കൂടുന്നതോടെ സ്വാഭാവികമായും രക്തചംക്രമണം കൂടുതല്‍ കാര്യക്ഷമമാകുകയും ആരോഗ്യം വര്‍ദ്ധിക്കുകയും ചെയ്യും.
Read Also : പതിനഞ്ചുകാരിയെ വഴിയിൽ തടഞ്ഞുനിർത്തി ലൈംഗികാതിക്രമത്തിന് ശ്രമം : യുവാവ് പിടിയിൽ
ക്യാന്‍സര്‍ ചികിത്സയായ കീമോ തെറാപ്പിക്കു വിധേയമാകുന്നവര്‍ പതിവായി മാതളനാരങ്ങ കഴിക്കുന്നതു വളരെ നല്ലതാണ്. രക്തകോശങ്ങളുടെ എണ്ണം ആരോഗ്യകരമായ തോതില്‍ നിലനിര്‍ത്താന്‍ മാതളനാരങ്ങയ്ക്ക് അദ്ഭുതകരമായ ശേഷിയുണ്ട്. ഹീമോഗ്ലോബിന്റെ അളവു കൂട്ടാനും സഹായിക്കുന്നു.
മാതളനാരങ്ങയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി പനി, ജലദോഷം എന്നിവയെ തടയാന്‍ സഹായിക്കും. രോഗപ്രതിരോധശക്തി കൂട്ടുന്നു. വൈറസുകളെ തുരത്തുന്നു. ചുമ കുറയ്ക്കാനും മാതളനാരങ്ങയുടെ നീര് നല്ലതാണ്.
സന്ധിവാതം മൂലമുളള വേദന കുറയ്ക്കാന്‍ മാതളനാരങ്ങ ഫലപ്രദം ആണ്. സന്ധികളില്‍ എല്ലുമായി ബന്ധപ്പെട്ട് കാണപ്പെടുന്ന കാര്‍ട്ടിലേജ് കോശങ്ങളുടെ ആരോഗ്യത്തിന് മാതളനാരങ്ങയുടെ സത്തിനു കഴിവുളളതായി ഗവേഷകര്‍ പറയുന്നു.
Post Your Comments