KeralaLatest NewsNews

ദേശീയ ഗെയിംസ് കേരളത്തിന്റെ കഴിവ് തെളിയിക്കാനുള്ള അവസരം: മന്ത്രി വി അബ്ദുറഹിമാൻ

തിരുവനന്തപുരം: കേരളത്തിലെ കായികതാരങ്ങളുടെ കഴിവ് തെളിയിക്കുന്നതിനുള്ള അവസരമായി ദേശീയ ഗെയിംസിനെ കണക്കാക്കണമെന്ന് കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. പരിശ്രമവും മനക്കരുത്തും ഒരുപോലെ നിലനിർത്തിയാൽ കേരളത്തിന് ഒന്നാമതെത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ പരിശീലനത്തിലുള്ള കായിക താരങ്ങളോട് സംവദിക്കുകയായിരുന്നു മന്ത്രി. ദേശീയ കായികദിനാചരണത്തിന്റെ ഭാഗമായാണ് മന്ത്രിയെത്തിയത്.

Read Also: ബാക്ക് ടു സ്‌കൂൾ: വിദ്യാർത്ഥികൾക്കായി 1,553 ഭക്ഷ്യവസ്തുക്കൾ അനുവദിച്ച് ദുബായ് മുൻസിപ്പാലിറ്റി

കായികതാരങ്ങൾക്ക് മികച്ച പരിശീലനവും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിന് വകുപ്പ് വലിയ പരിഗണന നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പാരാലിമ്പിക്സ് താരമായ ജോബി മാത്യുവിനെ വേദിയിൽ മന്ത്രി ആദരിച്ചു. പരിമിതികൾ അതിജീവിച്ചുകൊണ്ട് രാജ്യത്തിനു വേണ്ടി 28 മെഡലുകൾ നേടാൻ കഴിഞ്ഞതിന് പിന്നിൽ മനക്കരുത്തും ആത്മവിശ്വാസവും കൊണ്ടാണെന്ന് അദ്ദേഹം കായികതാരങ്ങളെ ഓർമിപ്പിച്ചു.

Read Also: പെണ്‍വാണിഭത്തില്‍ ഒന്നാമത് ഒരു സ്ത്രീ മുഖ്യമന്ത്രി ആയിരിക്കുന്ന സംസ്ഥാനം: വിമര്‍ശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button