ആലപ്പുഴ: കല്യാണ സദ്യയ്ക്കിടെ പപ്പടം വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. ആലപ്പുഴയിലെ ചേപ്പാട് നടന്ന സംഭവത്തിൽ ,ഭക്ഷണം കഴിക്കുന്നതിനിടെ വരന്റെ സുഹൃത്തുക്കൾ വീണ്ടും പപ്പടം ചോദിച്ചതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്.
മുട്ടം ചൂണ്ടുപലക ജംക്‌ഷന് സമീപമുള്ള ഓഡിറ്റോറിയത്തിൽ, ഞായറാഴ്ച നടന്ന വിവാഹത്തിന് ശേഷം സദ്യ വിളമ്പുന്നതിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.
ഭീകര സംഘടനയായ അല്‍-ഖ്വയ്ദയുമായി അടുത്ത ബന്ധം: മദ്രസ ഇടിച്ചു നിരത്തി
സംഭവ സ്ഥലത്ത് എത്തിയ ഓഡിറ്റോറിയം മാനേജർ, മുട്ടം സ്വദേശി മുരളീധരനുൾപ്പെടെ മൂന്ന് പേർക്ക് സംഘർഷത്തിൽ പരുക്കേറ്റു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അക്രമത്തിൽ ഓഡിറ്റോറിയത്തിലെ മേശയും കസേരയും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് കരീലക്കുളങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments