ഗുവാഹട്ടി: ഭീകര സംഘടനയായ അല്‍-ഖ്വയ്ദയുമായി അസമിലെ ചില മദ്രസകള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തി. ഇതിനെ തുടര്‍ന്ന് അസമില്‍ മദ്രസ ഇടിച്ചു നിരത്തി. അസമിലെ ബാര്‍പേട്ട ജില്ലയിലെ മദ്രസയാണ് ഇടിച്ചു നിരത്തിയത്. മദ്രസ പ്രധാന അദ്ധ്യാപകന്‍ മഹ്മൂനുര്‍ റഷീദിനെ പോലീസ് അറസ്റ്റ് ചെയ്തു.
Read Also: ഓണത്തിനോട് അനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസായി 4000 രൂപ
ബാര്‍പേട്ടയിലെ ധകലിയാപാറയിലെ മദ്രസയില്‍ ജിഹാദി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ബോദ്ധ്യപ്പെട്ടു. ഇതിനാല്‍ നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ച് മദ്രസ പൊളിച്ചു നീക്കുകയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ വ്യക്തമാക്കി.
അല്‍-ഖ്വയ്ദ ഭീകരരായ ബംഗ്ലാദേശി പൗരന്മാര്‍ക്ക് താമസ സൗകര്യം ഒരുക്കിയതിനാണ് ശൈഖുല്‍ ഹിന്ദ് മഹ്മൂദുല്‍ ഹസന്‍ ജമിയുള്‍ ഹുദാ ഇസ്ലാമിക് അക്കാഡമി എന്ന മദ്രസ പൊളിച്ചു നീക്കിയത്. മദ്രസയില്‍ ഒളിച്ചു താമസിച്ച രണ്ട് ബംഗ്ലാദേശി ഭീകരരില്‍ സൈഫുള്‍ ഇസ്ലാം എന്നയാളെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.
അല്‍-ഖ്വയ്ദ ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് ഓഗസ്റ്റ് 4ന് അസമിലെ മോറിഗാവ് ജില്ലയിലെ ഒരു മദ്രസയും ഇടിച്ചു നിരത്തിയിരുന്നു. ഇതിന്റെ നടത്തിപ്പുകാരനെയും അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments