തന്റെ വിവാഹത്തെ കുറിച്ച് തന്റെ വീട്ടുകാരേക്കാൾ പ്രശ്നവും വിഷമവും നാട്ടുകാർക്കാണെന്ന് ബിഗ് ബോസ് സീസൺ 4 വിജയി ദിൽഷ പ്രസന്നൻ. വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളൊക്കെ കേട്ട് മടുത്തുവെന്നും, കരിയറിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും ദിൽഷ പറയുന്നു. തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ കുറിച്ച് മനോരമയോട് പ്രതികരിക്കുകയായിരുന്നു ദിൽഷ.
സമൂഹമാധ്യമങ്ങളിലെ അധിക്ഷേപവും വ്യാജപ്രചരണങ്ങളും രൂക്ഷമായി കൊണ്ടിരിക്കുകയാണെന്നും നടി പറയുന്നു. ഒരിക്കലും വിചാരിക്കാത്ത ഒരുപാട് പ്രശ്‌നങ്ങളിലൂടെയാണ് കടന്ന് പോവുന്നതെന്നും, ആദ്യമൊക്കെ ഇതെല്ലാം വേദനിപ്പിച്ചെങ്കിലും ഇപ്പോള്‍ അത് നേരിടാന്‍ സാധിക്കുന്നുണ്ടെന്നും ദില്‍ഷ കൂട്ടിച്ചേര്‍ത്തു. ഏതൊരു അവസ്ഥയിലും മുന്നോട്ട് പോകാന്‍ തന്നെ പ്രേരിപ്പിക്കുന്നത് കുടുംബമാണെന്നും, ലോകത്ത് ആര് തനിക്കെതിരെ നിന്നാലും കുടുംബം തന്നെ വിശ്വസിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്യുമെന്ന് വിശ്വസമുണ്ടെന്നും ദില്‍ഷ വ്യക്തമാക്കുന്നു.
‘ഞാന്‍ വിവാഹം കഴിക്കാത്തതില്‍ എന്റെ വീട്ടുകാരെക്കാളും വിഷമം നാട്ടുകാര്‍ക്കാണെന്ന് മനസിലാക്കാനായി. കരിയറിനാണ് ഇപ്പോള്‍ പ്രധാന്യം കൊടുക്കുന്നത്. വിവാഹം സമയമാകുമ്പോള്‍ സംഭവിക്കും. ദില്‍ഷ 70 ലക്ഷത്തിന്റെ കാര്‍ വാങ്ങി എന്നതായിരുന്നു ഒരു പ്രചരണം. അത് മുന്‍നിര്‍ത്തി ചര്‍ച്ചകള്‍ വന്നു. ഇതുമായി ബന്ധപ്പെട്ട് യൂട്യൂബില്‍ നിരവധി വീഡിയോകളെത്തി. തുടര്‍ന്ന് സൈബര്‍ അക്രമണവും. എനിക്ക് ഇല്ലാത്തൊരു വാഹനത്തിന്റെ പേരിലാണ് ഇതെല്ലാം സംഭവിക്കുന്നതെന്ന് ഓര്‍ക്കണം. സകല അതിര്‍വരമ്പുകളും ഇക്കൂട്ടര്‍ ലംഘിച്ചു’, ദിൽഷ പറഞ്ഞു.
Post Your Comments