KeralaLatest NewsNewsCareer

ട്രെയിനി ലൈബ്രറിയൻ താത്ക്കാലിക നിയമനം

തിരുവനന്തപുരം: തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രന്റിസ് ട്രെയിനി ലൈബ്രറിയന്മാരെ താത്ക്കാലികമായി ആറ് മാസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ സ്‌റ്റൈപന്റ് 6,000 രൂപ. എസ്എസ്എൽസിയും സിഎൽഐഎസ്സിയുമാണ് യോഗ്യത.

Read Also: ഒരു മാസികയുടെ മുഖചിത്രം മലയാളികളെ പ്രകോപിതരാക്കുന്നതെങ്ങനെ? ഇന്ദു മേനോന്റെ കവർ ചിത്രം വിവാദം ആകുമ്പോൾ

തമിഴ് ഒരു വർഷമായി പഠിക്കുകയോ, അല്ലെങ്കിൽ തമിഴ് മാധ്യമത്തിൽ വിദ്യാഭ്യാസം നടത്തുകയോ ചെയ്തിരിക്കണം. പ്രായപരിധി 18നും 36നും മധ്യേ. രണ്ട് ഒഴിവുകളാണുള്ളത്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ, അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ആധാർ എന്നീ രേഖകൾ സഹിതം സെപ്തംബർ 14ന് രാവിലെ 11.30ന് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

Read Also: ‘കലാപം ഉണ്ടാക്കാനാണ് ആർ.എസ്.എസും ബി.ജെ.പിയും ശ്രമിച്ചത്, സി.പി.എം ഓഫീസ് ആക്രമണം ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ’

shortlink

Related Articles

Post Your Comments

Related Articles


Back to top button