KeralaLatest NewsNews

ആരോഗ്യം പോലും നോക്കാതെ തൃക്കാക്കരയിൽ സജീവമായി: കോടിയേരി മികച്ച സഖാവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരി മികച്ച സഖാവാണെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യം പോലും നോക്കാതെ തൃക്കാക്കരയിൽ കോടിയേരി സജീവമായെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യമാണ് പ്രധാനമെന്നും അനാരോഗ്യം മൂലമാണ് കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞതെന്നും പിണറായി അറിയിച്ചു.

Read Also: വിദ്യാർത്ഥിനിയുടെ മരണം: മകൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ മുഖ്യമന്ത്രി സ്റ്റാലിനെ കണ്ടു

അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ മാസ്റ്ററെ തെരഞ്ഞെടുത്തു. അനാരോഗ്യത്തെ തുടർന്ന് കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെയാണ് എം വി ഗോവിന്ദൻ മാസ്റ്ററെ തെരഞ്ഞെടുത്തത്.

സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, പിണറായി വിജയൻ, എം എ ബേബി, എ വിജയരാഘവൻ, ഇ പി ജയരാജൻ എന്നിവർ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു.

Read Also: ഹിന്ദു കോളേജുകളിൽ ആണും പെണ്ണും കെട്ടിപ്പിടിച്ച് നടക്കുന്നു, മുസ്ലിം-ക്രിസ്ത്യൻ കോളേജുകളിൽ നടക്കില്ല: വെള്ളാപ്പള്ളി

shortlink

Related Articles

Post Your Comments

Related Articles


Back to top button