ഇറ്റലി: കോടികൾ വിലമതിക്കുന്ന സൂപ്പർ യാച്ച് തെക്കൻ ഇറ്റലിയിലെ കാറ്റൻസാരോ തീരത്ത് നിന്ന് 15 കിലോമീറ്റർ അകലെ കടലിൽ മറിഞ്ഞു. 7.8 മില്യൺ ഡോളർ (62 കോടിയിലധികം രൂപ) വിലമതിക്കുന്ന ആഡംബര നൗക അയോണിയൻ കടലിൽ മുങ്ങുന്നതിന്റെ ദൃശ്യങ്ങൾ ഇറ്റാലിയൻ കോസ്റ്റ് ഗാർഡ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു.
ഇറ്റലിയിലെ കാറ്റൻസരോ തീരത്ത് നിന്ന് ഒമ്പത് നോട്ടിക്കൽ മൈൽ അകലെ സ്ക്വില്ലസ് ഉൾക്കടലിൽ ശനിയാഴ്ചയാണ് 129 അടി ഉയരമുള്ള സൂപ്പർ യാച്ച് മുങ്ങിയത്. ഇറ്റാലിയൻ തീരസംരക്ഷണ സേന ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും നാല് യാത്രക്കാരെയും അഞ്ച് ജീവനക്കാരെയും രക്ഷപ്പെടുത്തുകയും ചെയ്തു.
Nei giorni scorsi, la #GuardiaCostiera di #Crotone ha coordinato operazioni di salvataggio di passeggeri ed equipaggio di uno yacht di 40m, affondato a 9 miglia al largo di #CatanzaroMarina.
Avviata inchiesta amministrativa per individuarne le cause. #SAR #AlServizioDegliAltri pic.twitter.com/kezuiivqsM— Guardia Costiera (@guardiacostiera) August 22, 2022
ഗല്ലിപ്പോളിയിൽ നിന്ന് മിലാസോയിലേക്ക് പോവുകയായിരുന്ന കപ്പലാണ് മുങ്ങിയത്. ആഡംബര നൗക കടലിൽ മുങ്ങുന്നതിന്റെ ദൃശ്യങ്ങൾ വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
Post Your Comments