Latest NewsNewsIndia

വിദ്യാർത്ഥിനിയുടെ മരണം: മകൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ മുഖ്യമന്ത്രി സ്റ്റാലിനെ കണ്ടു

ചെന്നൈ: സ്‌കൂൾ വളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയ പതിനേഴുകാരിയുടെ മാതാപിതാക്കൾ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ കണ്ടു. ശനിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെ കണ്ട മാതാപിതാക്കൾ, മകൾക്ക് നീതി ലഭിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

‘എന്റെ മകൾക്ക് നീതി ലഭിക്കുന്നതിനായി ഞങ്ങൾ മുഖ്യമന്ത്രിയെ കാണുകയും കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. അന്വേഷണം വേഗത്തിൽ നടത്തണമെന്നും ഞങ്ങൾ അഭ്യർത്ഥിച്ചു,’ പെൺകുട്ടിയുടെ മാതാവ് സെൽവി പറഞ്ഞു. മകളുടെ മരണത്തിന് ഉത്തരവാദികൾ ആരായാലും ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ഈന്തപ്പഴം കഴിക്കൂ, ഗുണങ്ങൾ ഇതാണ്

നേരത്തെ, വിദ്യാർത്ഥിനിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകളുടെ പകർപ്പ് ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, കേസ് അന്വേഷണത്തിലാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ആവശ്യം നിഷേധിച്ചിരുന്നു.

‘ജിപ്മർ വിശകലന റിപ്പോർട്ട് ഞങ്ങൾക്ക് നൽകിയിട്ടില്ല. റിപ്പോർട്ട് എന്താണ് പറയുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ ചില വിശദാംശങ്ങൾ പൂർണ്ണമായും ശരിയല്ലെന്ന് ഞങ്ങൾക്ക് തോന്നുന്നു,’ പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.

ആര്‍.എസ്.എസും, ബി.ജെ.പിയും കേരളത്തെ ലക്ഷ്യമിടുന്നു: ഗവര്‍ണര്‍ക്കെതിരായ നിലപാടില്‍ പിന്നോട്ടില്ലെന്ന് എം.വി ഗോവിന്ദന്‍
സ്‌കൂൾ ക്യാമ്പസിലെ സി.സി.ടി.വി ദൃശ്യങ്ങൾ തങ്ങളുമായി പങ്കുവെച്ചില്ലെന്നും പെൺകുട്ടിയുടെ മാതാവ് ആരോപിച്ചു. ‘സംഭവം നടന്ന ദിവസത്തെ സ്‌കൂളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഇതുവരെ കാണിച്ചിട്ടില്ല. ഇത് സംശയം ജനിപ്പിക്കുന്നതാണ്. മുഖ്യമന്ത്രി സ്റ്റാലിനിൽ ഞങ്ങൾ വിശ്വസിക്കുന്നു. അദ്ദേഹം ഞങ്ങൾക്ക് നീതി നൽകും,’ സെൽവി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button