രാജ്യത്ത് 5ജി സേവനം ലഭിക്കുന്നതിനു മുൻപ് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 6ജി പ്രഖ്യാപനം ശ്രദ്ധേയമായി. ദശാബ്ദത്തിന്റെ അവസാനത്തോടെ ഇന്ത്യയിൽ 6ജി സേവനം ലഭ്യമാക്കുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചിട്ടുള്ളത്. സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2022 ഗ്രാൻഡ്ഫിനാലെയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം 6ജി പ്രഖ്യാപനത്തെക്കുറിച്ച് പറഞ്ഞത്. 6ജി സേവനങ്ങൾ ആരംഭിക്കാനുള്ള നടപടികൾക്ക് ഇന്ത്യ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏതാനും ആഴ്ചകൾക്കുള്ളിൽ ഇന്ത്യയിൽ 5ജി സേവനങ്ങൾ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. ആദ്യ ഘട്ടങ്ങളിൽ കുറച്ച് നഗരങ്ങൾ കേന്ദ്രീകരിച്ച് മാത്രമാണ് 5ജി സേവനം ആരംഭിക്കുന്നതെങ്കിലും രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ എല്ലാ നഗര, ഗ്രാമപ്രദേശങ്ങളിലും 5ജി സേവനം ഉറപ്പുവരുത്തും.
Also Read: ഇന്ത്യൻ വിപണിയിലെ താരമാകാനൊരുങ്ങി ഫിറ്റ്ബിറ്റ് ഇൻസ്പയർ 3 സ്മാർട്ട് വാച്ചുകൾ, സവിശേഷതകൾ അറിയാം
നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ജൂലൈ മാസത്തിലാണ് രാജ്യത്ത് 5ജി സ്പെക്ട്രത്തിന്റെ ലേല നടപടികൾ പൂർത്തീകരിച്ചത്. ജിയോ, ഭാരതി എയർടെൽ, അദാനി ഡാറ്റ നെറ്റ്വർക്ക്, വോഡഫോൺ- ഐഡിയ തുടങ്ങിയ സേവന ദാതാക്കളാണ് ലേലത്തിൽ പങ്കെടുത്തത്.
Post Your Comments