Latest NewsKeralaNews

20 വർഷത്തേക്ക് തുടർ ഭരണം ഉറപ്പായ സ്ഥിതിക്ക് തലസ്ഥാനം കണ്ണൂരിലേക്ക് മാറ്റിയാൽ തെറ്റില്ല: പരിഹാസവുമായി ഹരീഷ് പേരടി

സംസ്ഥാന കമ്മറ്റി ഓഫിസും കൂടെ കണ്ണൂരിലേക്ക് മാറ്റിയാൽ അതല്ലെ പാർട്ടിക്ക് കൂടുതൽ ഗുണം ചെയ്യുക

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായ എം വി ഗോവിന്ദന്‍ ആണ് പുതിയ സിപിഎം സംസ്ഥാന സെക്രട്ടറി. സിപിഎമ്മിന്റെ കണ്ണൂരിലെ കരുത്തനായ നേതാവാണ് എം വി ഗോവിന്ദന്‍. എന്നാൽ ഈ വിഷയത്തിൽ പരിഹാസവുമായി എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. എല്ലാം തികഞ്ഞ പാർട്ടിക്കാരെല്ലാം കഴിഞ്ഞ കുറച്ച് വർഷങ്ങളായി കണ്ണൂരിൽ മാത്രമായ സ്ഥിതിക്ക് സംസ്ഥാന കമ്മറ്റി ഓഫിസും കൂടെ കണ്ണൂരിലേക്ക് മാറ്റിയാൽ അതല്ലെ പാർട്ടിക്ക് കൂടുതൽ ഗുണം ചെയ്യുകയെന്ന് ഹരീഷ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.

read also: പ്രകോപനം സൃഷ്ടിച്ച് കലാപം ഉണ്ടാക്കാൻ ആര്‍.എസ്.എസ് പദ്ധതി, ആവര്‍ത്തിച്ചു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു: ആര്യ രാജേന്ദ്രന്‍

കുറിപ്പ് പൂർണ്ണ രൂപം

എല്ലാം തികഞ്ഞ പാർട്ടിക്കാരെല്ലാം കഴിഞ്ഞ കുറച്ച് വർഷങ്ങളായി കണ്ണൂരിൽ മാത്രമായ സ്ഥിതിക്ക്..സംസ്ഥാന കമ്മറ്റി ഓഫിസും കൂടെ കണ്ണൂരിലേക്ക് മാറ്റിയാൽ അതല്ലെ പാർട്ടിക്ക് കൂടുതൽ ഗുണം ചെയ്യുക …എവിടെക്കും പോവാൻ പറ്റിയ വിമാനതാവളവും ഉണ്ട്…വിമാന കമ്പനിയെ ബഹിഷക്കരിച്ചവർക്കും എളുപ്പത്തിൽ കാര്യങ്ങൾ നടക്കും…വെറുതെ പാർട്ടിക്കുവേണ്ടി പണിയെടുക്കുന്നവരും,മാക്സിമം പോയാൽ സംസ്ഥാന കമ്മറ്റിയിൽ ഇരുന്ന് കണ്ണൂർക്കാർ പറയുന്നത് കേൾക്കാനും യോഗ്യതയുള്ള മറ്റ് ജില്ലക്കാരൊക്കെ വേണമെങ്കിൽ കണ്ണൂരിലേക്ക് വണ്ടി കയറട്ടെ…കുറെ കാലം അങ്ങോട്ട് കയറിയതല്ലെ..ഇനി ഇങ്ങോട്ട് കയറട്ടെ…20 വർഷത്തേക്ക് തുടർ ഭരണം ഉറപ്പായ സ്ഥിതിക്ക് തലസ്ഥാനം പോലും കണ്ണൂരിലേക്ക് മാറ്റിയാൽ തെറ്റില്ലാ എന്നാണ് എന്റെ ചെറിയ ബുദ്ധിയിൽ തോന്നുന്നത്..എന്ന് ഈ പാർട്ടിയെ പറ്റി ഒരു ചുക്കും അറിയാത്ത മണ്ടനും കമ്മിയും സംഘിയും കൊങ്ങിയും ആയ ഒരുത്തൻ…???❤️❤️❤️

shortlink

Related Articles

Post Your Comments

Related Articles


Back to top button