തിരുവനന്തപുരം: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ ബിജെപിക്ക് വേണ്ടി കോർപറേറ്റുകൾ പണമിറക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസമ്പത്ത് ബിജെപി സർക്കാർ കോർപറേറ്റുകൾക്ക് തീറെഴുതുന്നതിനുള്ള പ്രത്യുപകാരമാണിതെന്ന് അദ്ദേഹം അറിയിച്ചു.
കേന്ദ്രസർക്കാർ രാജ്യത്തെ ബാങ്കുകളേയും സ്വകാര്യവത്ക്കരിക്കാൻ ശ്രമിക്കുകയാണ്. കോടികൾ ആസ്ഥിയുള്ള എൽഐസിയും ബിഎസ്എൻഎല്ലും കേന്ദ്രം സ്വകാര്യവത്ക്കരിക്കുന്നു. വൈദ്യുതി വിഭാഗവും വിറ്റുതുലയ്ക്കുകയാണ്. റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം തുടങ്ങി പൊതു ആസ്തികൾ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്ത് തൊഴിലില്ലായ്മ 40 വർഷത്തെ ചരിത്രത്തിൽ ഏറ്റവും രൂക്ഷമാണ്. യുവജനങ്ങളുടെ പ്രതീക്ഷകളെല്ലാം അസ്തമിക്കുന്ന സ്ഥിതി വിശേഷമാണ് നിലവിൽ രാജ്യത്തുള്ളതെന്നും അദ്ദേഹം വിമർശിച്ചു.
Read Also: കൺസ്യൂമർ നമ്പർ അക്കൗണ്ട് നമ്പരാക്കി വൈദ്യുതി ബിൽ അടയ്ക്കാം: പുതിയ സംവിധാനവുമായി കെഎസ്ഇബി
Post Your Comments