KeralaLatest NewsNews

കൺസ്യൂമർ നമ്പർ അക്കൗണ്ട് നമ്പരാക്കി വൈദ്യുതി ബിൽ അടയ്ക്കാം: പുതിയ സംവിധാനവുമായി കെഎസ്ഇബി

തിരുവനന്തപുരം: ലോ ടെൻഷൻ വൈദ്യുത ഉപഭോക്താക്കൾക്ക് തങ്ങളുടെ 13 അക്ക കൺസ്യൂമർ നമ്പർ വിർച്വൽ അക്കൗണ്ട് നമ്പരായി ഉപയോഗിച്ച് വൈദ്യുതി ബിൽ അടയ്ക്കാവുന്ന സംവിധാനവുമായി കെഎസ്ഇബി. സൗത്ത് ഇന്ത്യൻ ബാങ്കുമായി സഹകരിച്ചാണ് ഈ സംവിധാനം പ്രാവർത്തികമാക്കിയിട്ടുള്ളത്. ഉപഭോക്താക്കൾക്ക് NEFT/RTGS സംവിധാനത്തിലൂടെ, തങ്ങളുടെ സ്വന്തം അക്കൗണ്ടിൽ നിന്ന് വിർച്വൽ അക്കൌണ്ടിലേക്ക് തികച്ചും അനായാസം പണം ട്രാൻസ്ഫർ ചെയ്യാൻ കഴിയും. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കഎസ്ഇബി ഇക്കാര്യം അറിയിച്ചത്.

വൈദ്യുതി ബിൽ തുക നെറ്റ് ബാങ്കിംഗ് സംവിധാനത്തിലൂടെ പുതിയ ബെനിഫിഷ്യറിയെ ചേർത്തോ ക്വിക് ട്രാൻസ്ഫർ വഴിയോ അടയ്ക്കാം. അക്കൌണ്ടുള്ള ബാങ്കിന്റെ ബ്രാഞ്ചിൽ നേരിട്ട് പോയി ഫോം പൂരിപ്പിച്ചു നൽകിയും പണം ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.

വിർച്വൽ അക്കൗണ്ട് നമ്പർ: KEB<13 അക്ക കൺസ്യൂമർ നമ്പർ>

ഗുണഭോക്താവിന്റെ പേര് : Kerala State Electricity Board Ltd.

ബാങ്കും ശാഖയും : South Indian Bank, Trivandrum Corporate

IFSC കോഡ് : SIBL0000721

ഉപഭോക്താവ് അടയ്ക്കുന്ന തുക കെഎസ്ഇബിയുടെ അക്കൗണ്ടിലേക്ക് എത്താൻ റിസർവ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള NEFT/RTGS ക്ലിയറിംഗ് സമയം എടുക്കുന്നതാണ്. കെഎസ്ഇബിയുടെ അക്കൗണ്ടിലേക്ക് പണം വന്നുചേർന്നാലുടൻ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിൽ എസ് എം എസ് സന്ദേശം ലഭിക്കും. എന്തെങ്കിലും കാരണവശാൽ പണം ക്രെഡിറ്റായില്ലെങ്കിൽ പ്രസ്തുത തുക ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നിശ്ചിത കാലയളവിനുള്ളിൽ തിരികെയെത്തുകയും ചെയ്യും.

Read Also: ഫിഷ് ടാങ്ക് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു: തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button