Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
NewsBusiness

കാരറ്റ് ലെയിൻ : സ്വർണഭരണ രംഗത്ത് പുതിയ മാറ്റങ്ങൾ ആവിഷ്കരിച്ചു

ശായ എന്ന ബ്രാൻഡിൽ കൈകൊണ്ട് നിർമ്മിച്ച വെള്ളിയാഭരണങ്ങൾ ശ്രദ്ധേയമായിട്ടുണ്ട്

സ്വർണാഭരണ രംഗത്ത് പുതിയ മാറ്റങ്ങളുമായി എത്തിയിരിക്കുകയാണ് കാരറ്റ് ലെയിൻ. ഇത്തവണ ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി വിപണിയിൽ പുതിയ തന്ത്രങ്ങളാണ് കാരറ്റ് ലെയിൻ ആവിഷ്കരിച്ചിരിക്കുന്നത്. രാജ്യത്തെ ആദ്യ സ്വർണാഭരണ ഓംനി ചാനൽ കമ്പനി കൂടിയാണ് കാരറ്റ് ലെയിൻ. റിപ്പോർട്ടുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷത്തിന്റെ ജൂൺ പാദത്തിൽ 483 കോടി രൂപയാണ് വരുമാനം രേഖപ്പെടുത്തിയത്. 204 ശതമാനമാണ് വർദ്ധനവ്. കൂടാതെ, അറ്റാദായം 5.5 ശതമാനം വർദ്ധിച്ച് 26.7 കോടി രൂപയായി. കാരറ്റ് ലെയിനിന്റെ പുതിയ തന്ത്രങ്ങൾ പരിചയപ്പെടാം.

പ്രാരംഭ ഘട്ടം എന്ന നിലയിൽ ഡൽഹിയിൽ കുട്ടികൾക്കായി കാതുകുത്ത് സേവനവും കുട്ടികളുടെ പിറന്നാൾ ആഘോഷങ്ങൾക്ക് നൽകാൻ കഴിയുന്ന തരത്തിലുള്ള ചെറിയ ആഭരണങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഇവയ്ക്ക് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നെക് വെയർ സ്റ്റഡ്സിന് പ്രാധാന്യം നൽകി കൊണ്ടുള്ള 200 പുതിയ ആഭരണങ്ങളുടെ ഡിസൈനുകളും പുറത്തിറക്കിയിട്ടുണ്ട്. ഉത്സവ കാലം മുൻ നിർത്തിയാണ് ഈ ഡിസൈനുകൾക്ക് പ്രാധാന്യം നൽകിയത്

Also Read: ചർമ്മത്തിലെ ഹൈപ്പർപിഗ്മെന്റേഷൻ ചികിത്സിക്കാൻ ഈ 5 ചേരുവകൾ ഉപയോഗിക്കാം

ശായ എന്ന ബ്രാൻഡിൽ കൈകൊണ്ട് നിർമ്മിച്ച വെള്ളിയാഭരണങ്ങൾ ശ്രദ്ധേയമായിട്ടുണ്ട്. ജനപ്രീതി വർദ്ധിച്ചതിനാൽ ഇതിൽ നിന്നുള്ള വരുമാനം 7.2 കോടി രൂപയായാണ് ഉയർന്നത്. 13 ശായ സ്റ്റോറുകളാണ് കാരറ്റ് ലെയിനിന് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button