ട്രെയിൻ യാത്രയിൽ ഇഷ്ട ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സംവിധാനം ഒരുക്കുകയാണ് ഐആർസിടിസി. പ്രമുഖ ഫുഡ് ഡെലിവറി സേവനമായ സൂപ്പ് (Zoop) ജിയോ ഹാപ്റ്റിക്കുമായി കൈകോർത്താണ് യാത്രക്കാർക്ക് ഇഷ്ട ഭക്ഷണം ഓർഡർ ചെയ്യാനുള്ള അവസരം ഒരുക്കുന്നത്. ഫുഡ് ഓർഡർ ചെയ്ത് കഴിഞ്ഞ് തൊട്ടടുത്ത സ്റ്റേഷനിൽ തന്നെ സൂപ്പ് ഡെലിവറി മുഖാന്തരം ഭക്ഷണം യാത്രക്കാരുടെ കൈകളിൽ എത്തും.
യാത്രക്കാർക്ക് അവരുടെ പിഎൻആർ നമ്പർ ഉപയോഗിച്ചാണ് യാത്രക്കിടയിൽ ഭക്ഷണം വാങ്ങാൻ സാധിക്കുക. സൂപ്പ് ഡെലിവറിക്കായി വാട്സ്ആപ്പ് ബോട്ടുകളുടെ സേവനമാണ് പ്രയോജനപ്പെടുത്തുന്നത്. ബോട്ടുകൾ മുഖാന്തരം ഭക്ഷണം ഓർഡർ ചെയ്യാനും ട്രാക്ക് ചെയ്യാനും ഉള്ള സൗകര്യങ്ങൾ ഉണ്ടാകും.
Also Read: മുംബൈയിൽ 44,000 ചതുരശ്ര അടി ഓഫീസ് സമുച്ചയം വാടകയ്ക്കെടുത്ത് യസ് ബാങ്ക്, കാരണം ഇതാണ്
സൂപ്പ് ഡെലിവറി സേവനം ലഭിക്കാൻ +91 7042062070 നമ്പർ ഫോണിൽ സേവ് ചെയ്തതിനുശേഷം വാട്സാപ്പിൽ ഹായ് മെസേജ് അയക്കുക. തുടർന്നുവരുന്ന മറുപടിയിൽ ഓർഡർ ഫുഡ്, ചെക്ക് പിഎൻആർ സ്റ്റാറ്റസ്, ട്രാക്ക് ഓർഡർ, റെയ്സ് എ കംപ്ലയ്ന്റ് എന്നീ ഓപ്ഷനുകൾ തെളിഞ്ഞുവരും. ഇതിൽ ഓഡർ ഫുഡ് തിരഞ്ഞെടുത്തതിനു ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ഭക്ഷണം ഓർഡർ ചെയ്യാം. നേരിട്ടോ ഓൺലൈൻ ആയോ പണം അടയ്ക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
Post Your Comments