UAELatest NewsNewsInternationalGulf

സുഡാന് സഹായഹസ്തവുമായി യുഎഇ: വെള്ളപ്പൊക്ക ബാധിതർക്ക് ഭക്ഷണ സാധനങ്ങളും മരുന്നുകളും കയറ്റി അയച്ചു

അബുദാബി: സുഡാന് സഹായഹസ്തവുമായി യുഎഇ. വെള്ളപ്പൊക്ക ബാധിതർക്ക് യുഎഇ ഭക്ഷണ സാധനങ്ങളും മരുന്നുകളും കയറ്റി അയച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും അൽ ദഫ്ര റീജിയണിലെ ഭരണാധികാരിയുടെ പ്രതിനിധിയും എമിറേറ്റ്‌സ് റെഡ് ക്രസന്റ് (ഇആർസി) ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്റെയും മേൽനോട്ടത്തിലാണ് സുഡാൻ ജനതയ്ക്ക് സഹായം നൽകിയത്.

Read Also: വിഎസ് ഭരിക്കുമ്പോൾ പോപ്പുലർ ഫ്രണ്ട് പരിപാടികൾക്ക് അനുമതി പോലും നൽകിയിരുന്നില്ല, ഇന്ന് ഭീകരരുടെ വിളയാട്ടം: വി മുരളീധരൻ

30 ടൺ ഭക്ഷ്യവസ്തുക്കളും മെഡിക്കൽ ഉപകരണങ്ങളുമാണ് കയറ്റി അയച്ചത്. സഹായങ്ങളുമായി കൂടുതൽ വിമാനങ്ങൾ യുഎഇയിൽ നിന്നും സുഡാനിലേക്ക് പോകുമെന്ന് അധികൃതർ അറിയിച്ചു. ദുരിതബാധിതരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. 10,000 ടെന്റുകൾ, 28,000 ഭക്ഷണ, മെഡിക്കൽ എയ്ഡ് പാഴ്‌സലുകൾ, 120 ടൺ വിവിധ ഷെൽട്ടർ സാമഗ്രികൾ തുടങ്ങിയവയാണ് സുഡാനിലേക്ക് കയറ്റി അയച്ചത്.

Read Also: ‘സമാധാനത്തിനായി പ്രവർത്തിക്കാൻ ആഗ്രഹം’: തന്നെ ഉത്തര കൊറിയയിലേക്ക് ക്ഷണിക്കാൻ ആവശ്യപ്പെട്ട് മാർപാപ്പ

shortlink

Related Articles

Post Your Comments

Related Articles


Back to top button