KottayamKeralaNattuvarthaLatest NewsNews

കൂ​ലി ചോ​ദി​ച്ച ഓ​ട്ടോ ഡ്രൈ​വ​റെ ബി​യ​ർ​കു​പ്പി​ക്ക് അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു : യു​വാ​വ് അറസ്റ്റിൽ

കാ​റ്റ​റിം​ഗ് തൊ​ഴി​ലാ​ളി ചെ​മ്പ് നൈ​നാ​ത്ത് വീ​ട്ടി​ൽ ജി​ജോ​യെ (35)യാ​ണ് അറസ്റ്റ് ചെയ്തത്

ത​ല​യോ​ല​പ്പ​റ​മ്പ്: ഓ​ട്ടം പോ​യ​തി​ന്‍റെ കൂ​ലി ചോ​ദി​ച്ച ഓ​ട്ടോ ഡ്രൈ​വ​റെ ബി​യ​ർ​കു​പ്പി​ക്ക് അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് പി​ടി​യി​ൽ. കാ​റ്റ​റിം​ഗ് തൊ​ഴി​ലാ​ളി ചെ​മ്പ് നൈ​നാ​ത്ത് വീ​ട്ടി​ൽ ജി​ജോ​യെ (35)യാ​ണ് അറസ്റ്റ് ചെയ്തത്. വൈ​ക്കം പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടി​ന് ചെ​മ്പി​ലാ​യി​രു​ന്നു സം​ഭ​വം. ആക്രമണത്തിൽ ത​ല​യ്ക്കും മു​ഖ​ത്തി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റ വൈ​റ്റി​ല സ്വ​ദേ​ശി​യാ​യ ഓ​ട്ടോ ഡ്രൈ​വ​ർ വി​ഷ്ണു​ദേ​വി (30)നെ ​വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി: ലോകനേതാക്കളെ പിന്നിലാക്കി, സർവേ

മ​ദ്യ​പി​ച്ചെ​ത്തി​യ പ്ര​തി വൈ​റ്റി​ല സ്റ്റാ​ൻ​ഡി​ൽ ​നി​ന്ന് ഓ​ട്ടം വി​ളി​ച്ച് തൃ​പ്പൂ​ണി​ത്ത​റ​യി​ൽ എ​ത്തി​യ ശേ​ഷ​വും മ​ദ്യ​പി​ച്ചു. തു​ട​ർ​ന്ന്, ചെ​മ്പ് മു​സ്‌​ലിം പ​ള്ളി​ക്കു സ​മീ​പം എ​ത്തി​ച്ച​പ്പോ​ൾ ഓ​ട്ടോ ഡ്രൈ​വ​ർ 800 രൂ​പ കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും യു​വാ​വ് 200 രൂ​പ​യെ ന​ൽ​കാ​ൻ ക​ഴി​യൂവെ​ന്നു പ​റ​ഞ്ഞ് ത​ർ​ക്കി​ച്ചു. ഓ​ട്ടോ ഡ്രൈ​വ​ർ ഇ​തി​നു വ​ഴ​ങ്ങാ​തെ വ​ന്ന​പ്പോ​ൾ ജി​ജോ പ്ര​കോ​പി​ത​നാ​യി കൈ​വ​ശം ഇ​രു​ന്ന ബി​യ​ർ കു​പ്പി ഉ​പ​യോ​ഗി​ച്ച് ഡ്രൈ​വ​റെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

വൈ​​ക്കം സ്റ്റേ​​ഷ​​ന്‍ എ​​സ്എ​​ച്ച്ഒ കൃ​​ഷ്ണ​​ന്‍ പോ​​റ്റി, എ​​സ്‌​​ഐമാ​​രാ​​യ അ​​ജ്മ​​ല്‍ ഹു​​സൈ​​ന്‍ എ​​ന്നി​​വ​​ര്‍ ചേ​​ര്‍ന്നാ​​ണ് പ്ര​​തി​​യെ പി​​ടി​​കൂ​​ടി​​യ​​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button