KeralaLatest News

‘നഗരപരിധിയില്‍ ആക്രമണം അഴിച്ചുവിടുന്നു’: കല്ലെറിയുന്ന തരത്തിലേക്ക് ആര്‍എസ്എസും ബിജെപിയും മാറിയെന്ന് ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം:  സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ ഉണ്ടായ ആക്രമണത്തിൽ ബിജെപിയെയും ആർഎസ്എസിനെയും വിമർശിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. നഗരപരിധിയില്‍ ആക്രമണം അഴിച്ചുവിടുന്നതിനുള്ള നടപടിയാണ് ആര്‍എസ്എസിന്റേയും ബിജെപിയുടേയും ഭാഗത്ത് നിന്നും ഉണ്ടായതെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. അത് തന്നെയാണ് പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസിന് നേരേയും ഉണ്ടായത്. പൊതുവഴിയിൽ കല്ലെറിയുന്ന തരത്തിലേക്ക് ആര്‍എസ്എസും ബിജെപിയും മാറിയത് തെറ്റായ പ്രവണതയാണെന്നും മേയര്‍ വിമര്‍ശിച്ചു.

അതേസമയം, രാത്രി രണ്ടു മണിയ്ക്കായിരുന്നു ആക്രമണം. മൂന്ന് ബൈക്കുകളിലായി ആറുപേരാണ് ഓഫീസിനു നേരെ കല്ലെറിഞ്ഞത്.
കല്ലേറിൽ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റ ചില്ലുകൾ തകർന്നു. ജില്ലാ സെക്രട്ടറിയുടെ കാറിന്റെ ചില്ലുകളാണ് തകർന്നത്. രണ്ടു പോലീസുകാർ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നു. അക്രമികളെ പിടികൂടാൻ ഇവർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഭവത്തിൽ പത്ത് എബിവിപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.

ഇന്നലെ വഞ്ചിയൂരിൽ നടന്ന എൽഡിഎഫ് – എബിവിപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷവുമായി ഇതിനു ബന്ധമുണ്ടെന്നാണ് നേതാക്കളുടെ ആരോപണം. എൽഡിഎഫ് മേഖലാ ജാഥ കടന്നുപോകുന്നതിനിടെ റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം കൗൺസിലര്‍ ഗായത്രി ബാബുവിന് എംബിവിപിക്കാര്‍ നിവേദനം നൽകിയതിനെച്ചൊല്ലിയായിരുന്നു സംഘര്‍ഷം. സംഘര്‍ഷത്തിന് പിന്നാലെ എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയും കല്ലേറുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button