
മുട്ടുചിറ: കെഎസ്ആര്‍ടിസി ബസ് സ്റ്റോപ്പില്‍ നിര്‍ത്താതെ പോയതിന് ബസ് തടഞ്ഞ യുവാക്കള്‍ക്ക് പിഴ. 10,000 രൂപയാണ് പിഴയീടാക്കിയത്.
Read Also : അമേരിക്കൻ സമ്പദ് വ്യവസ്ഥ വീണ്ടും മാന്ദ്യത്തിലേക്ക്, നെഗറ്റീവ് വളർച്ച തുടരുന്നു
കഴിഞ്ഞ ദിവസം മുട്ടുചിറയിലാണ് സംഭവം. കോട്ടയത്ത് നിന്ന് വൈക്കം ഭാഗത്തേക്കു പോയ ബസ് സ്ത്രീകളും കുട്ടികളും കൈ കാണിച്ചിട്ട് നിര്‍ത്താതെ പോയത്. ഇതുകണ്ട് രണ്ടു യുവാക്കൾ കാറില്‍ പിന്തുടര്ന്ന് ബസ് തടഞ്ഞിട്ടു. ബസ് ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന്, പൊലീസ് എത്തി യുവാക്കളെയും കെഎസ്ആര്‍ടിസി ജീവനക്കാരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
തുടർന്ന്, ബസിന്റെ ട്രിപ്പ് മുടങ്ങി. ട്രിപ്പ് മുടങ്ങിയ നഷ്ടം യുവാക്കള്‍ നല്‍കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടതിനാല്‍ കേസിൽ പെടാതിരിക്കാന്‍ യുവാക്കള്‍ പണം നല്കി ഒഴിവാക്കുകയായിരുന്നു.
Post Your Comments