അമേരിക്കൻ സമ്പദ് വ്യവസ്ഥ വീണ്ടും മാന്ദ്യ ഭീഷണിയിലേക്ക്. നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലും നെഗറ്റീവ് വളർച്ചയാണ് രേഖപ്പെടുത്തിയത്. തുടർച്ചയായ രണ്ടാം പാദത്തിലും ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ അമേരിക്ക മാന്ദ്യ ഭീഷണിയിലാണ്.
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള രണ്ടാം പാദത്തിൽ 0.6 ശതമാനം നെഗറ്റീവ് വളർച്ചയും, ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിൽ 1.6 ശതമാനം നെഗറ്റീവ് വളർച്ചയുമാണ് ഉണ്ടായിട്ടുള്ളത്. കൂടാതെ, ജൂൺ മാസത്തിലെ നാണയപ്പരുപ്പം 9.1 ശതമാനമാണ്. 40 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ജൂണിൽ രേഖപ്പെടുത്തിയത്. എന്നാൽ, ജൂലൈയിൽ 8.5 ശതമാനത്തിലേക്ക് നാണയപ്പെരുപ്പം ചുരുങ്ങിയിട്ടുണ്ട്. ഇത് ശുഭ പ്രതീക്ഷയാണ് ഭരണകൂടത്തിന് നൽകുന്നത്.
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതും വേതന നിരക്ക് ഉയർന്നതും ഉപഭോക്തൃ ചിലവുകളിലെ വർദ്ധനവും നേരെ തോതിൽ ഉയർന്നതിനാൽ സമ്പദ് വ്യവസ്ഥ അധികം വൈകാതെ തന്നെ മാന്ദ്യ ഭീഷണിയിൽ നിന്ന് കരകയറുമെന്നാണ് ഭരണകൂടത്തിന്റെ വിലയിരുത്തൽ.
Post Your Comments