Latest NewsKeralaCinemaMollywoodNewsEntertainmentMovie Gossips

‘അന്ന് മമ്മൂട്ടി സാമ്പത്തികമായി സഹായിച്ചില്ല, മോഹന്‍ലാല്‍ സഹായിച്ചു’: ജഗദീ

കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് ജഗദീഷ്. നായകനായും ഹാസ്യതാരമായും നിരവധി വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള ജഗദീഷ് ടെലിവിഷൻ അവതാരകനായും തന്റെ പ്രതിഭ പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഒരു ടെലിവിഷൻ ചാനലിൽ ജഗദീഷ് സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെക്കുറിച്ച് നടത്തിയ അഭിപ്രായ പ്രകടനമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

2016ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് മോഹന്‍ലാല്‍ തനിക്ക് സാമ്പത്തിക സഹായം നൽകിയതായും എന്നാൽ മമ്മൂട്ടി സാമ്പത്തിക സഹായങ്ങള്‍ ഒന്നും നല്കിയിട്ടില്ലെന്നുമാണ് ജഗദീഷ് വെളിപ്പെടുത്തിയത്. തിരഞ്ഞെടുപ്പില്‍ ഗണേഷ് കുമാറിനെതിരായിട്ടാണ് ജഗദീഷ് മത്സരിച്ചത്. ഗണേഷിന് വേണ്ടി മോഹന്‍ലാല്‍ പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ മോഹന്‍ലാലുമായി തനിയ്ക്ക് പിണക്കമില്ലെന്നും വ്യക്തിപരമായ കാര്യങ്ങളെ രാഷ്ട്രീയവുമായി കൂട്ടിക്കുഴക്കണ്ട കാര്യമില്ലെന്നും ജഗദീഷ് പറഞ്ഞു.

‘ഗണേഷിന് വേണ്ടി മോഹന്‍ലാല്‍ പ്രചാരണത്തിന് ഇറങ്ങിയത് എന്തിനാണെന്ന് തനിക്കറിയാം. മോഹന്‍ലാല്‍ ഗണേഷിന് വേണ്ടി ഇറങ്ങിയത് അദ്ദേഹത്തോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടോ തന്നോടുള്ള അനിഷ്ടം കൊണ്ടോ അല്ലെന്ന് അറിയാം. തിരഞ്ഞെടുപ്പ് സമയത്ത് പിരിവ് നടത്തിയിട്ടില്ലെങ്കിലും പ്രചരണത്തിനു വേണ്ടി തനിക്ക് പൈസ തന്നിട്ടുള്ളയാളാണ് മോഹന്‍ലാല്‍. താന്‍ ജയിക്കണമെന്ന് അന്ന് മോഹന്‍ലാല്‍ ആഗ്രഹിച്ചിട്ടുണ്ടാകും. എന്നാൽ, മമ്മൂട്ടി സാമ്പത്തിക സഹായങ്ങള്‍ ഒന്നും തന്നിട്ടില്ല.’ ജഗദീഷ് വെളിപ്പെടുത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button