കല്ലൂർക്കാട്: വാടക വീട്ടിൽനിന്നു കഞ്ചാവ് പിടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തൊടുപുഴ കാരിക്കോട് ചുണ്ടേക്കാട്ട് ഷാഹിൻഷാ (22) യെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
Read Also : പ്രഭാത ഭക്ഷണത്തിനൊപ്പം പാല് കുടിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ!
2020 നവംബറിൽ 40 കിലോയോളം കഞ്ചാവാണ് ഇവിടെ നിന്നും പിടികൂടിയത്. ഈ കേസിൽ ഉൾപ്പെട്ട ആറ് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽപ്പോയി.
പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്, തൊടുപുഴയിൽ നിന്നാണ് ഷാഹിൻഷായെ പിടികൂടിയത്. എംഡിഎംഎ വിൽപ്പനയുമായി ബന്ധപ്പെട്ട് തൊടുപുഴയിൽ ഇയാൾക്കെതിരെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments