കൊച്ചി: ‘രാമലീല’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ അരുണ്‍ ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്നു. ദിലീപിന്റെ 147-ാം ചിത്രത്തിലാണ് ഇരുവരും കൈകോര്‍ക്കുന്നത്. സംവിധായകൻ അരുണ്‍ ഗോപി തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത്. ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ നടക്കുമെന്നാണ് സൂചനലഭ്യമായ വിവരം.
ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീല മുളകുപാടം ഫിലിംസാണ് നിര്‍മ്മിച്ചത്. ചിത്രത്തില്‍ മുകേഷ്, പ്രയാഗ മാര്‍ട്ടിന്‍, രാധിക ശരത്കുമാര്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങി താരങ്ങളാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
‘രാഹുൽ ഗാന്ധി തന്റെ ലാ ലാ ലാൻഡിൽ തിരക്കിൽ: കോൺഗ്രസിന്റെ പതനത്തിന് തുടക്കമായെന്ന് ഖുശ്ബു സുന്ദർ
നിലവിൽ, ദിലീപ് നായകനാകുന്ന റാഫി ചിത്രം ‘വോയ്സ് ഓഫ് സത്യനാഥന്റെ’ ഷൂട്ടിംഗ് മുംബൈയില്‍ പുരോഗമിക്കുകയാണ്. മുംബൈ നഗരത്തിലൂടെ നടക്കുന്ന ദിലീപിന്റെ വീഡിയോ വൈറലായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഷൂട്ടിംഗ് ആരംഭിച്ചിരുന്നെങ്കിലും പിന്നീട് പല കാരണങ്ങള്‍ കൊണ്ട് ചിത്രീകരണം മുടങ്ങിയിരുന്നു.
Post Your Comments