Latest NewsNewsLife StyleHealth & Fitness

ഡെങ്കിപ്പനി വരാതിരിക്കാന്‍ സ്വീകരിക്കാം ഈ പ്രതിരോധ മാർ​ഗങ്ങൾ

മഴ കനത്തതോടെ മഴക്കാല രോഗങ്ങളും വ്യാപകമാണ്. കൊതുകു കടി മൂലമുണ്ടാകുന്ന മഴക്കാല രോഗങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കൂടുതല്‍ കുഴപ്പമുണ്ടാക്കും. തലവേദന, വിറയല്‍, ചെറിയ പുറം വേദന, കണ്ണുകള്‍ അനക്കുമ്പോഴുണ്ടാകുന്ന വേദന എന്നിവയോടെയാണ് ഡെങ്കിപ്പനി ആരംഭിക്കുന്നത്. രോഗം മൂര്‍ച്ഛിച്ചു കഴിയുമ്പോള്‍ സന്ധികളിലും കാലുകളിലും കടുത്ത വേദന ഉണ്ടാകും. ശരീരോഷ്മാവ് അതിവേഗം 104 വരെ ഉയരും. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും താഴുകയും ചെയ്യും.

Read Also : അനിൽ കുംബ്ലെയെ പഞ്ചാബ് കിംഗ്‌‌സിന്റെ പരിശീലക സ്ഥാനത്ത് നിന്ന് നീക്കി

ഡെങ്കിപ്പനി വരാതിരിക്കാന്‍ ഈ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ് :-

-കൊതുകുവല, ലേപനങ്ങള്‍ തുടങ്ങിയ വ്യക്തിഗത സുരക്ഷമാര്‍ഗങ്ങള്‍ സ്വീകരിക്കുക.

– മരപൊത്തുകള്‍, മുളംകുറ്റികള്‍ എന്നിവയില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ മണ്ണ് നിറക്കുക.

– ഉപയോഗശൂന്യമായ പാത്രങ്ങളും, പ്ലാസ്റ്റിക്കുകളും വലിച്ചെറിയാതിരിക്കുക.

– റബര്‍ തോട്ടത്തിലെ ചിരട്ടയില്‍ വെള്ളം കെട്ടിനിന്ന് കൊതുകള്‍ വളരുന്നത് തടയുക.

– ആവശ്യമില്ലാത്ത പാഴ്‌ചെടികള്‍ വെട്ടിമാറ്റി പരിസരം ശുചിയാക്കുക.

– കവുങ്ങിന്റെ പാള, ജാതിതൊണ്ടുകള്‍, കൊക്കോ തോടുകള്‍ എന്നിവ നശിപ്പിച്ച് കളയുക.

– വീട്ടിലും പരിസരത്തും കൊതുകു വളരുന്ന സാഹചര്യം പൂര്‍ണമായും ഒഴിവാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button