ഈ വർഷം ജനുവരി മുതൽ ജൂലൈ വരെ കർണാടകയിൽ 9,000-ത്തിലധികം ഡെങ്കിപ്പനി കേസുകളും ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.
ജൂലൈ 13 വരെ 66,298 പേർക്ക് പനി സ്ഥിരീകരിച്ചതായും ഇതിൽ 9,082 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായും സംസ്ഥാന സർക്കാർ അറിയിച്ചു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,557 പേരുടെ സാമ്പിളുകൾ ഡെങ്കിപ്പനിക്കായി പരിശോധിച്ചതിൽ 424 പേർക്ക് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു.
പനി ബാധിച്ച് 353 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 119 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ചികിത്സ തേടിയവരാണ്.
Post Your Comments