അഗളി: അട്ടപ്പാടിയിൽ ഒരു വയസുള്ള ആദിവാസി ബാലൻ മരിച്ചു. പുതൂർ ഇലച്ചിവഴി ഊരിലെ മുരുകേശൻ-ജ്യോതി ദമ്പതികളുടെ പതിമൂന്ന് മാസം പ്രായമുള്ള മകൻ ആദർശ് ആണ് മരിച്ചത്.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്, ബുധനാഴ്ച വൈകുന്നേരം ആറോടെയാണ് കുഞ്ഞിനെ കോട്ടത്തറ ആശുപത്രിയിലെത്തിച്ചത്. രണ്ടു ദിവസമായി കുഞ്ഞ് ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല. ശക്തമായ പനിയും അനുഭവപ്പെട്ടിരുന്നു.
Read Also : പ്രസവാനന്തര സ്ട്രെച്ച് മാർക്കുകൾ ഇല്ലാതാക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത വീട്ടുവൈദ്യത്തെക്കുറിച്ച് അറിയാം
ഹീമോഗ്ലോബിന്റെ അളവ് കുറവായിരുന്ന കുട്ടിക്ക് ശ്വാസതടസവും നേരിട്ടിരുന്നു. വിദഗ്ധ ചികിത്സക്കായി കോയമ്പത്തൂരിലേക്ക് പോകുംവഴി യാത്രാമധ്യേയാണ് മരിച്ചത്.
Post Your Comments