PalakkadLatest NewsKeralaNattuvarthaNews

പാ​ട​ത്ത് കു​ഴ​ഞ്ഞു​ വീ​ണ് തൊ​ഴി​ലാ​ളിക്ക് ദാരുണാന്ത്യം

അ​യി​ലൂ​ർ സീ​താ​വ് വീ​ട്ടി​ൽ ക​രീ​മി​ന്‍റെ മ​ക​ൻ സി​ദ്ധി​ഖ്(41) ആ​ണ് മ​രി​ച്ച​ത്

ആ​ല​ത്തൂ​ർ: നെ​ൽ​പാ​ട​ത്ത് മ​രു​ന്ന് അ​ടി​ക്കു​ന്ന​തി​നി​ട​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. അ​യി​ലൂ​ർ സീ​താ​വ് വീ​ട്ടി​ൽ ക​രീ​മി​ന്‍റെ മ​ക​ൻ സി​ദ്ധി​ഖ്(41) ആ​ണ് മ​രി​ച്ച​ത്.

കാ​ട്ടു​ശേ​രി​യി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പാ​ട​ത്ത് മ​രു​ന്ന് അ​ടി​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​ന്ന​ലെ​യാ​ണ് സം​ഭ​വം. പു​ല്ലു വെ​ട്ടാ​നാ​യി മ​റ്റൊ​രു തൊ​ഴി​ലാ​ളി​യും പാ​ട​ശേ​ഖ​ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. നെ​ല്ലു വ​ള​ർ​ന്ന് നി​ല്ക്കു​ന്ന​തി​നാ​ൽ ഇ​യാ​ൾ വീ​ണു ​കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ല.

Read Also : നിക്ഷേപകർക്ക് സന്തോഷവാർത്ത, സ്ഥിരനിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയുമായി ഐസിഐസിഐ ബാങ്ക്

പാ​ട​ത്തെ വ​രമ്പിൽ ഇ​യാ​ളു​ടെ ചെ​രു​പ്പ് ക​ണ്ട​തി​നെ തു​ട​ർ​ന്ന്, വ​യ​ലി​ൽ ഇ​റ​ങ്ങി തെ​ര​ഞ്ഞ​പ്പോ​ൾ നെ​ൽ​ച്ചെ​ടി​ക​ൾ​ക്കി​ട​യി​ൽ ക​മി​ഴ്ന്നു കി​ട​ക്കു​ന്ന ​നി​ല​യി​ൽ കാ​ണു​ക​യാ​യി​രു​ന്നു. മ​രു​ന്ന് അ​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പമ്പും ഇ​യാ​ളു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്നു.

തുടർന്ന്, ഉടൻ തന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സംഭവിച്ചിരുന്നു. മൃ​ത​ദേ​ഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി. മാ​താ​വ്: പാ​രി​ജാ​ൻ. ഭാ​ര്യ: വ​ഹീ​ദ. മ​ക്ക​ൾ: ആ​സി​യ, ആ​ഷി​ഖ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button