NewsMobile PhoneTechnology

ഇൻഫിനിക്സ് നോട്ട് 12 പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, സവിശേഷതകൾ ഇതാണ്

6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ഇൻഫിനിക്സ് ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഇൻഫിനിക്സ് നോട്ട് 12 പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. വ്യത്യസ്ഥമായ സവിശേഷതകൾ ഉള്ള സ്മാർട്ട്ഫോണാണ് ഇൻഫിനിക്സ് നോട്ട് 12 പ്രോ. സ്മാർട്ട്ഫോൺ ഇന്ന് വിപണിയിൽ എത്തിയെങ്കിലും സെപ്തംബർ ഒന്നുമുതലാണ് ഫ്ലിപ്കാർട്ട് വഴി വാങ്ങാൻ സാധിക്കുക. ഇവയുടെ സവിശേഷതകൾ പരിശോധിക്കാം.

6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റും ലഭിക്കുന്നുണ്ട്. ഒക്ട- കോർ 6എൻഎം മീഡിയടെക് ഡെമൻസിറ്റി ജി99 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.

Also Read: തുണിത്തരങ്ങളുടെ പാക്കേജിംഗ് ചട്ടത്തിൽ ഭേദഗതിയുമായി ഉപഭോക്തൃ കാര്യ മന്ത്രാലയം

108 മെഗാപിക്സൽ സാംസംഗ് ഐസോസെൽ സെൻസർ, 2 മെഗാപിക്സൽ, എഐ ലെൻസ്, ക്വാഡ് എൽഇഡി ഫ്ലാഷ് എന്നിവയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജിൽ പുറത്തിറങ്ങിയ ഈ സ്മാർട്ട്ഫോണുകൾ ആൽപൈൻ വൈറ്റ്, ടസ്കാനി ബ്ലൂ, വോൾക്കാനിക് ഗ്രേ എന്നീ നിറങ്ങളിൽ വാങ്ങാൻ സാധിക്കും. 16,999 രൂപയാണ് ഊ വേരിയന്റിന്റെ ഇന്ത്യൻ വിപണി വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button