ഇന്ത്യയിലെ പ്ലേ സ്റ്റോറിൽ നിന്നും ഏകദേശം രണ്ടായിരത്തോളം പേഴ്സണൽ ലോൺ ആപ്പുകൾ നീക്കം ചെയ്തതായി റിപ്പോർട്ട്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് പ്ലേ സ്റ്റോറിൽ നിന്നും ആപ്പുകൾ നീക്കം ചെയ്തിട്ടുള്ളത്. ഗൂഗിളിന്റെ റിപ്പോർട്ടുകൾ പ്രകാരം, വർഷത്തിന്റെ തുടക്കം മുതൽ തന്നെ ആപ്പുകൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ലോൺ ആപ്പുകൾക്കെതിരെ നിരവധി പരാതികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടത്. കടം വാങ്ങുന്നവരെ ഉപദ്രവിക്കൽ, ബ്ലാക്ക് മെയിലിംഗ് അടക്കം നിരവധി പ്രശ്നങ്ങൾ ഉപഭോക്താക്കൾ നേരിടേണ്ടി വന്നതിനാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ലോൺ ആപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ആപ്പുകൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ഗൂഗിൾ വേഗത്തിലാക്കിയത്. നിലവിൽ, രാജ്യത്ത് സർക്കാർ സാക്ഷ്യപ്പെടുത്തിയ ലോൺ ആപ്പുകൾ ഇല്ല.
Also Read: ഇറാന്റെ വ്യോമമേഖലയില്‍ പ്രവേശിച്ച് ഇസ്രയേലിന്റെ അത്യാധുനിക യുദ്ധവിമാനങ്ങള്‍
Post Your Comments