എളുപ്പം തയ്യാറാക്കാവുന്ന പല രുചിക്കൂട്ടുകളുണ്ട് മലയാളികള്‍ക്കിടില്‍. അതിലൊന്നാണ് ക്യാരറ്റ് പായസം. സദ്യയ്ക്ക് മാറ്റ് കൂട്ടാന്‍ പോഷക ഗുണം ഏറെയുള്ള ക്യാരറ്റ് പായസം ഏറെ സ്വാദിഷ്ടവും ആണ്.
ആവശ്യമായ സാധനങ്ങള്‍
ക്യാരറ്റ് ചെറുതായി അരിഞ്ഞത് – 1 കപ്പ്
പാല്‍ – 2 ലിറ്റര്‍
മില്‍ക്ക് മെയ്ഡ് – 50 ഗ്രാം
അണ്ടിപ്പരിപ്പ് – വറുത്തിടാന്‍ പാകത്തിന്
നെയ്യ് – വലിയ രണ്ട് ടീസ്പൂണ്‍
പഞ്ചസാര – പാകത്തിന്
Read Also : 2022ലെ ഏറ്റവും ജനപ്രിയമായ ലോക നേതാക്കളുടെ പട്ടികയിൽ ഒന്നാമതായി പ്രധാനമന്ത്രി മോദി: സർവ്വേ
തയ്യാറാക്കുന്ന വിധം
അരിഞ്ഞു വെച്ചിരിക്കുന്ന ക്യാരറ്റ് നെയ്യില്‍ വഴറ്റുക. അതിനു ശേഷം പാല്‍ ഒഴിച്ച് നല്ല പോലെ വെന്ത് വറ്റുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് യോജിപ്പിക്കുക. പിന്നീട് മില്‍ക്ക്‌മെയ്ഡ് ചേര്‍ത്ത് ഇറക്കി വെയ്ക്കുക. മുകളില്‍ അണ്ടിപ്പരിപ്പ് വറുത്തത് വിതറി ഇളം ചൂടോടെ ഉപയോഗിക്കാം.
രുചികരമായ ക്യാരറ്റ് പായസം റെഡി.
Post Your Comments