ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക നേതാക്കളുടെ ആഗോള റേറ്റിംഗിൽ വീണ്ടും ഒന്നാമതെത്തി. മോണിംഗ് കൺസൾട്ട് സർവ്വേ പ്രകാരം 75 ശതമാനം അംഗീകാരത്തോടെ യാണ് മോദി ഒന്നാം സ്ഥാനത്ത് എത്തിയത്. പ്രധാനമന്ത്രി മോദിക്ക് ശേഷം മെക്‌സിക്കൻ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോറും ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗിയും യഥാക്രമം 63 ശതമാനവും 54 ശതമാനവും റേറ്റിംഗുമായി രണ്ടും മൂന്നും സ്ഥാനത്തെത്തി.
22 ലോക നേതാക്കളെ ഉൾപ്പെടുത്തിയ പട്ടികയിൽ 41 ശതമാനം റേറ്റിംഗുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അഞ്ചാം സ്ഥാനത്താണ്. 39 ശതമാനം റേറ്റിംഗുമായി കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോയും 38 ശതമാനം റേറ്റിംഗുമായി ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ശതമാനവുമാണ് ബൈഡ തൊട്ടുപിന്നിൽ. നേരത്തെ 2022 ജനുവരിയിലും 2021 നവംബറിലും പ്രധാനമന്ത്രി മോദി ഏറ്റവും ജനപ്രിയമായ ലോക നേതാക്കളുടെ പട്ടികയിൽ ഒന്നാമതെത്തിയിരുന്നു.
Post Your Comments