പൂർണമായും പ്ലാസ്റ്റിക് മുക്തമാകാനൊരുങ്ങുകയാണ് ആംവേ ഇന്ത്യ. പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനരുപയോഗം ചെയ്യുന്ന പദ്ധതിക്കാണ് ആംവേ ഇന്ത്യ രൂപം നൽകിയിരിക്കുന്നത്. നിലവിൽ, ആംവേ ഇന്ത്യ 800 മെട്രിക് ടൺ പോസ്റ്റ്- ഉപഭോക്തൃ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് റീസൈക്കിൾ ചെയ്തിട്ടുണ്ട്. ഇത്തവണ ആംവേ ഉൽപ്പന്നങ്ങൾ ഉപഭോക്താവിലേക്ക് എത്തുന്നതിന് മുൻപും ശേഷവുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ പൂർണമായും റീസൈക്കിൾ ചെയ്യാനാണ് പദ്ധതിയിടുന്നത്.
പദ്ധതിയുടെ ഭാഗമായി നിർമ്മാണ യൂണിറ്റിൽ തന്നെയുള്ള അപകടകരമായ പ്ലാസ്റ്റിക് മാലിന്യങ്ങളും റീസൈക്കിൾ ചെയ്യും. ഉൽപ്പന്നങ്ങൾ വിപണിയിൽ ഇറക്കുമ്പോൾ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നുണ്ടാകുന്ന മലിനീകരണ പ്രശ്നം ഇല്ലാതാക്കാനാണ് റീസൈക്കിൾ എന്ന ആശയത്തിലേക്ക് കമ്പനി നീങ്ങിയിട്ടുള്ളത്. അടുത്ത ഘട്ടത്തിൽ റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കിൽ നിന്ന് തന്നെ ഉൽപ്പന്നത്തിനായുള്ള ബോട്ടിലുകൾ നിർമ്മിക്കാനാണ് ആംവേ ഇന്ത്യ ലക്ഷ്യമിടുന്നത്.
Also Read: പപ്പായ കഴിക്കുന്നതിന്റെ എല്ലാ ആരോഗ്യ ഗുണങ്ങളും അറിയൂ
Post Your Comments