എയർ ഇന്ത്യയിലെ ജീവനക്കാർക്ക് സന്തോഷം നൽകുന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് ടാറ്റ ഗ്രൂപ്പ്. കോവിഡിന് മുൻപുള്ള നിലയിലേക്ക് ജീവനക്കാരുടെ ശമ്പളം പുനസ്ഥാപിക്കുമെന്ന വാർത്തയാണ് ടാറ്റ ഗ്രൂപ്പ് പുറത്തുവിട്ടിട്ടുള്ളത്. സ്വകാര്യവൽക്കരിച്ച മുൻ പൊതുമേഖല വിമാന കമ്പനിയാണ് എയർ ഇന്ത്യ.
റിപ്പോർട്ടുകൾ പ്രകാരം, സെപ്തംബർ 1 മുതലാണ് ജീവനക്കാരുടെ ശമ്പളം പുനസ്ഥാപിക്കുക. കോവിഡ് പ്രതിസന്ധി ഘട്ടങ്ങളിൽ ചിലവ് ചുരുക്കൽ നടപടിയിലേക്ക് നീങ്ങിയതിനാൽ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചിരുന്നു. എന്നാൽ, കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും ശമ്പളം പുനസ്ഥാപിക്കാത്തതിൽ ജീവനക്കാർ അതൃപ്തി അറിയിച്ചതിനെ തുടർന്നാണ് ശമ്പളം പൂർണമായും പുനസ്ഥാപിക്കുക എന്ന നടപടിയിലേക്ക് കമ്പനി നീങ്ങിയത്.
Also Read: തെറ്റായ അളവുകൾ നൽകി കബളിപ്പിക്കരുത്, പാചക എണ്ണ പാക്കേജിംഗ് ചട്ടങ്ങൾ പരിഷ്കരിച്ച് കേന്ദ്ര സർക്കാർ
നിലവിൽ, ജീവനക്കാരുടെ ശമ്പളത്തിന്റെ 75 ശതമാനം പുനസ്ഥാപിച്ചിട്ടുണ്ട്. ഇത് പൂർണമായും കോവിഡിന് മുൻപുള്ള നിലയിലേക്ക് എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. താൽക്കാലിക ജീവനക്കാർ അടക്കം 12,085 പേരാണ് എയർ ഇന്ത്യയിൽ ജോലിചെയ്യുന്നത്.
Post Your Comments