പാചക എണ്ണയിൽ തെറ്റായ അളവുകൾ നൽകിയുള്ള തട്ടിപ്പുകൾക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി ഭക്ഷ്യ എണ്ണ നിർമ്മാതാക്കളോട് എണ്ണയുടെ പാക്കിംഗ് സമയത്ത് പാക്കറ്റിൽ എഴുതിയിരിക്കുന്ന ഭാരവും എണ്ണയുടെ അളവും തുല്യമാണെന്ന് ഉറപ്പുവരുത്താൻ കേന്ദ്രം നിർദ്ദേശം നൽകി. പാചക എണ്ണയുടെ പാക്കേജിംഗുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പരിഷ്കരിച്ചതോടെയാണ് പുതിയ നടപടികളിലേക്ക് കേന്ദ്രം നീങ്ങിയത്.
ഭക്ഷ്യ എണ്ണയുടെ ഭാരം വ്യത്യസ്ഥ ഊഷ്മാവിൽ വ്യത്യസ്ഥമായതിനാൽ താപനില ഒഴിവാക്കിയുള്ള എണ്ണയുടെ ഭാരം രേഖപ്പെടുത്താനും നിർദ്ദേശിച്ചിട്ടുണ്ട്. താപനില അടിസ്ഥാനപ്പെടുത്തിയുള്ള ഭാരം രേഖപ്പെടുത്തേണ്ടതില്ല എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. റിപ്പോർട്ടുകൾ പ്രകാരം, നിർദ്ദേശങ്ങൾ പാലിക്കാൻ ഭക്ഷ്യ എണ്ണ നിർമ്മാതാക്കൾക്ക് 2023 ജനുവരി 15 വരെയാണ് സമയം നൽകിയിട്ടുള്ളത്.
Also Read: നിരന്തര കുറ്റവാളിയായ യുവാവിനെ മൂന്നാംതവണ കാപ്പ ചുമത്തി ജയിലിലടച്ചു
നിലവിൽ, താപനില അടിസ്ഥാനപ്പെടുത്തിയാണ് പാക്കേജിംഗ് സമയത്ത് ഭാരം രേഖപ്പെടുത്തുന്നത്. പുതിയ ചട്ടങ്ങൾ നിലവിൽ വന്നതോടെ, ഇനി പാക്കറ്റിൽ താപനില സൂചിപ്പിക്കാത്ത മൊത്തം അളവ് രേഖപ്പെടുത്തണം.
Post Your Comments