KollamLatest NewsKeralaNattuvarthaNews

നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ : യു​വാ​വി​നെതിരെ കാ​പ്പ ചു​മ​ത്തി

പ​ര​വൂ​ർ കോ​ട്ട​പ്പു​റം മാ​ട​ൻ മു​ള്ള​ന​ഴി​കം വീ​ട്ടി​ൽ പ​ട്ടി നി​ഷാ​ദ് എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന നി​ഷാ​ദി(34) നാ​ണ് കാപ്പാ ചുമത്തി സ​ഞ്ച​ല​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്

കൊ​ല്ലം: നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി. പ​ര​വൂ​ർ കോ​ട്ട​പ്പു​റം മാ​ട​ൻ മു​ള്ള​ന​ഴി​കം വീ​ട്ടി​ൽ പ​ട്ടി നി​ഷാ​ദ് എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന നി​ഷാ​ദി(34) നാ​ണ് കാപ്പ ചുമത്തി സ​ഞ്ച​ല​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി​ഐ​ജി ആ​ർ. നി​ശാ​ന്തി​നി ആ​ണ് ഇ​യാ​ൾ​ക്ക് ആ​റ് മാ​സ​ത്തേ​ക്ക് സ​ഞ്ച​ല​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഈ ​കാ​ല​യ​ള​വി​ൽ ജീ​വ​നോ​പാ​ധി​ക്കോ അ​ടി​യ​ന്ത​ര ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ളോ ഒ​ഴി​കെ​യു​ള്ള ഓ​രോ ആ​ഴ്ച​യി​ലെയും സ​ഞ്ച​ല​ന വി​വ​ര​ങ്ങ​ൾ പ​ര​വൂ​ർ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​റെ അ​റി​യി​ക്കണം.

Read Also : ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് അപകടം : യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു

2010 മു​ത​ൽ സ്ഥി​ര​മാ​യി ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടു​വ​ന്ന ഇ​യാ​ളെ ഇ​ത്ത​രം സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്നും പി​ൻ​തി​രി​പ്പി​ക്കു​ന്ന​തി​നാ​ണ് സ​ഞ്ച​ല​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ വ്യ​ക്തി​ക​ൾ​ക്ക് നേ​രെ​യു​ള്ള കൈ​യേ​റ്റ​ത്തി​നും അ​തി​ക്ര​മ​ത്തി​നും മോ​ഷ​ണ​ത്തി​നും ന​ര​ഹ​ത്യാ​ശ്ര​മ​ത്തി​നും കൊ​ല്ലം പ​ര​വൂ​ർ സ്റ്റേ​ഷ​നി​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

ചാ​ത്ത​ന്നൂ​ർ എ​സി​പി ബി ​ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ര​വൂ​ർ ഇ​ൻ​സ്പെ​ക്ട​ർ എ.​നി​സാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് കാ​പ്പ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. സ​ഞ്ച​ല​ന നി​യ​ന്ത്ര​ണ ഉ​ത്ത​ര​വ് ലം​ഘി​ച്ച് ഇ​യാ​ൾ യാ​ത്ര ചെ​യ്യു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ 1090, 0474-2742072, എ​ന്നീ ന​മ്പ​രു​ക​ളി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി മെ​റി​ൻ ജോ​സ​ഫ് അ​റി​യി​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button