ദുബായ്: പാകിസ്ഥാൻ പേസര്‍ ഷഹീന് ഷാ അഫ്രീദിയുടെ അസാന്നിധ്യം പാകിസ്ഥാന് കനത്ത തിരിച്ചടിയാണെന്ന് മുന്‍ പാക് നായകന് വസീം അക്രം. ടി20യില്‍ എതിരാളികളെ ചെറിയ സ്കോറില്‍ ചുരുക്കണമെങ്കില്‍ തുടക്കത്തിലെ വിക്കറ്റുകള്‍ നേടണമെന്നും അതാണ് ഷഹീന് അഫ്രീദി ചെയ്തുകൊണ്ടിരിക്കുന്നതെന്നും വസീം അക്രം പറഞ്ഞു.
‘ഏഷ്യാ കപ്പില്‍ പാകിസ്ഥാന് ടീം ഷഹീന് ഷാ അഫ്രീദിനെ ഏറെ മിസ് ചെയ്യും. ന്യൂ ബോളില്‍ പ്രധാനപ്പെട്ട ബൗളറാണ് അദ്ദേഹം. ടി20യില്‍ എതിരാളികളെ ചെറിയ സ്കോറില്‍ ചുരുക്കണമെങ്കില്‍ തുടക്കത്തിലെ വിക്കറ്റുകള്‍ നേടണം. അതാണ് ഷഹീന് അഫ്രീദി ചെയ്തുകൊണ്ടിരിക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലും വിക്കറ്റ് നേടുന്ന ബൗളറാണ്. വേണ്ടത്ര വിശ്രമമെടുത്തില്ല എന്ന വിമര്‍ശനം ഷഹീന്റെ കാര്യത്തിലുണ്ട്’.
‘കാല്‍മുട്ടിലെ പരിക്ക് മാറാന്‍ സമയമെടുക്കും. എന്നാല്‍, പരിക്ക് വീണ്ടും വന്നേക്കാമെന്ന ഭയം എപ്പോഴും കാണും. ലോകത്തെ മികച്ച മൂന്ന് ബൗളര്‍മാരില്‍ ഒരാളാണ് ഷഹീന് ഷാ അഫ്രീദി. അദ്ദേഹത്തെ പാകിസ്ഥാന് ടീം ഏറെ മിസ് ചെയ്യും. പാക് ബൗളിംഗ് ടീമിന് വേഗമുണ്ട്. എന്നാല്‍, ഷഹീന് പുറത്തായതോടെ ഇടംകൈയന്‍ വേരിയേഷന്‍ ഇല്ലാതായി. ബാക്കിയുള്ളവരെല്ലാം വലംകൈയന്‍ പേസര്‍മാരാണ്’ വസീം അക്രം പറഞ്ഞു.
Read Also:- മാനസിക പിരിമുറുക്കം കുറയ്ക്കാൻ ഇഞ്ചി!
ഓഗസ്റ്റ് 28-ാം തിയതിയാണ് പാകിസ്ഥാന്റെ ആദ്യ മത്സരം. ചിരവൈരികളായ ഇന്ത്യയാണ് പാകിസ്ഥാന്റെ ആദ്യ എതിരാളികൾ. തുടർന്ന് സൂപ്പര്‍ ഫോറിലും ഫൈനലിലും ഇന്ത്യ-പാക് പോരാട്ടം വരുന്ന തരത്തിലാണ് ഏഷ്യാ കപ്പിലെ മത്സര ക്രമങ്ങൾ.
Post Your Comments