KeralaLatest NewsNewsCrime

ആദ്യ ശ്രമം രണ്ട് മാസം മുൻപ്, 20 ഡോളോയിൽ അച്ഛനെയും അമ്മയെയും ‘മയക്കി’ കൊല്ലാൻ പദ്ധതിയിട്ടെങ്കിലും പരാജയപ്പെട്ടു

കുന്നംകുളം: ചായയിൽ എലിവിഷം കലർത്തി മകൾ അമ്മയെ കൊലപ്പെടുത്തിയ ഇന്ദുലേഖ (39) മുൻപും തന്റെ മാതാപിതാക്കളെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി സൂചന. രണ്ട് മാസം മുൻപ് മാതാപിതാക്കളെ ഇല്ലാതാക്കാനായി ഇന്ദുലേഖ പദ്ധതിയിട്ടിരുന്നു. ഇതിനായി 20 ഡോളോ വാങ്ങി സൂക്ഷിക്കുകയും ചെയ്തു. എന്നാൽ, ഇത് പരാജയപ്പെട്ടതോടെയാണ് എലിവിഷം കലക്കി കൊടുക്കാൻ തീരുമാനിച്ചത്.

കീഴൂർ ചൂഴിയാട്ടയിൽ ചന്ദ്രന്റെ ഭാര്യ രുഗ്മിണി(58)യാണ് വിഷം ഉള്ളിൽ ചെന്ന് മരിച്ചത്. ഇന്ദുലേഖയുടെ അമ്മയാണ് രുഗ്മിണി. അമ്മയെയും അച്ഛനെയും ഒരുമിച്ച് കൊലപ്പെടുത്തുക, എന്നിട്ട് സ്വത്ത് കൈക്കലാക്കുക എന്നതായിരുന്നു ഇന്ദുലേഖയുടെ പ്ലാൻ. എന്നാൽ, അച്ഛൻ രുഗ്മിണിയുടെ ചതിയിൽ വീണില്ല. കീടനാശിനി ചായയിൽ കലർത്തി അച്ഛന് നനൽകിയെങ്കിലും രുചിമാറ്റം തോന്നിയതിനാൽ അച്ഛൻ ചായ കുടിച്ചില്ല.

Also Read:ബേക്കിംഗ് സോഡ കൊണ്ടുള്ള ബ്യൂട്ടി ടിപ്സ് അറിയാം

പതിനാല് സെന്റ് ഭൂമിയും വീടും കൈവശപ്പെടുത്താനായിരുന്നു കൊലപാതകം. വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവ് അറിയാതെ, ഇന്ദുലേഖ സ്വർണ്ണാഭരണങ്ങൾ പണയപ്പെടുത്തി വായ്പ്പ എടുത്തിരുന്നു. എട്ട് ലക്ഷത്തിലധികം രൂപയുടെ ബാധ്യത ഇന്ദുലേഖയ്‌ക്ക് ഉണ്ടായിരുന്നു. കഴിഞ്ഞ 18ന് ഭർത്താവ് അവധിക്ക് നാട്ടിലെത്തി. സ്വർണ്ണാഭരണങ്ങൾ എവിടെയെന്ന് ഭർത്താവ് ചോദിച്ചാൽ എന്തുപറയുമെന്ന് ഭയന്ന്, ഈ സ്വർണം ഉണ്ടാക്കാനുള്ള പൈസയ്ക്കായിട്ടായിരുന്നു സ്വന്തം അച്ഛനെയും അമ്മയെയും കൊല്ലാമെന്ന് ഇന്ദുലേഖ തീരുമാനിച്ചത്.

ഉത്സവപ്പറമ്പുകളിൽ ബലൂൺ കച്ചവടം നടത്തുന്നയാളാണ് ഇന്ദുലേഖയുടെ അച്ഛൻ ചന്ദ്രൻ. ചായ കുടിച്ച് എലിവിഷം ഉള്ളിൽ ചെന്നതോടെ അവശനിലയിലായ രുഗ്മിണിയെ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ഇന്ദുലേഖ കൂടി ചേർന്നാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. വിഷം ഉള്ളിൽ ചെന്നിട്ടുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ഇന്ദുലേഖയുടെ മൊബൈൽ ഫോൺ പരിശോധിച്ചു. എങ്ങനെ വിഷം കൊടുത്ത് കൊല്ലാമെന്ന് ഗൂഗിളിൽ ഇന്ദുലേഖ സെർച്ച് ചെയ്തതിന്റെ ഹിസ്റ്ററി കേസിൽ വഴിത്തിരിവായി. ഒടുവിൽ ചോദ്യം ചെയ്യലിൽ ഇന്ദുലേഖ കുറ്റം സമ്മതിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button